കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണനെ രണ്ടു ദിവസം മുമ്പാണ് കോളിയടുക്കം, അണിഞ്ഞയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: ശ്യാമള. മക്കള്‍: അനന്ത കൃഷ്ണന്‍ (നാടക-സിനിമാ പ്രവര്‍ത്തകന്‍), അഭിഷേക് കൃഷ്ണന്‍. സഹോദരങ്ങള്‍: സരസമ്മ (തിരുവനന്തപുരം), രാജമ്മ (കാസര്‍കോട്).

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

🙏

RELATED NEWS
Scroll to top

You cannot copy content of this page