വില്‍പ്പനക്ക് കൊണ്ടു പോവുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വില്‍പ്പനക്ക് കൊണ്ടു പോവുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മാങ്ങാട്, ആര്യടുക്കം ഹൗസിലെ കലന്തര്‍ ഷാഫി (32)യെയാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 46.44 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ കളനാട്-ചട്ടഞ്ചാല്‍ റോഡില്‍ വാട്ടര്‍ ടാങ്കിനു സമീപത്തു വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നു പൊലീസ് വ്യക്തമാക്കി.
പൊലീസ് വാഹനം കണ്ടതോടെ വാട്ടര്‍ ടാങ്കിനു സമീപത്തു സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന യുവാവ് പരുങ്ങിയതില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page