കുറ്റകൃത്യം പെരുകുന്നു; അമേരിക്കയില്‍ ഈ വര്‍ഷം 24 പേരെ വധശിക്ഷക്കു വിധേയരാക്കി

ഫ്‌ളോറിഡ: അമേരിക്കയില്‍ വധശിക്ഷ വര്‍ധിക്കുന്നു. ഈ വര്‍ഷം യു.എസില്‍ 24 പുരുഷന്മാരെ വധശിക്ഷക്കു വിധിച്ചു. 2015നു ശേഷം ഏറ്റവും കൂടുതല്‍ വധശിക്ഷ അമേരിക്കയില്‍ നടക്കുന്നത് ഈ വര്‍ഷമാണ്.
ഫ്‌ളോറിഡയിലാണ് ഈ വര്‍ഷം മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളിലേതിനെക്കാളും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത്. നാലു വീതം വധശിക്ഷ നടപ്പാക്കിയ ടെക്‌സസും സൗത്ത് കരോലിനയും രണ്ടാം സ്ഥാനത്താണ്. അലബാമയില്‍ ഇക്കൊല്ലം മൂന്നു പേരെയും ഒക്ലഹോമയില്‍ രണ്ടു പേരെയും അരിസോണ, ഇന്ത്യാന, ലൂസിയാന, ടെന്നസി എന്നിവിടങ്ങളില്‍ ഓരോരുത്തരെയും വധശിക്ഷക്കു വിധേയരാക്കി. മിസിസിപ്പിയില്‍ 2022നു ശേഷമുള്ള ആദ്യ വധശിക്ഷ ബുധനാഴ്ച നടപ്പിലാക്കി.
ഫ്‌ളോറിഡയില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തോമസ് ലീ ഗുഡിനാസിനെ (51) ജൂണ്‍ 24 ചൊവ്വാഴ്ച വധശിക്ഷക്കു വിധേയനാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page