വയനാട്ടു കുലവന്‍: കൂവം അളക്കലിനു നെല്ലിനായി മാങ്ങാട്ടു വയലില്‍ ഞാറു നട്ടു

കാസര്‍കോട്: ഉദുമ പാലക്കുന്നു ചിറമ്മല്‍ മലാംകുന്നു തല്ലാണി ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ടിനു തറവാട് സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഞാറു നട്ടു. 2006ല്‍ നടക്കുന്ന തെയ്യംകെട്ടിന്റെ കൂവം അളക്കുന്നതിനുള്ള നെല്ലിനായാണ് മാങ്ങാട് വയലില്‍ ഞാറു നട്ടത്. മാങ്ങാട്ടെ ഒരു ഏക്കര്‍ വയലിലാണ് ഞാറു നട്ടത്. തറവാട്ടംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍, നാട്ടുകാര്‍, കര്‍ഷകര്‍ പങ്കെടുത്തു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ വിജയന്‍ ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. ബീവി മാങ്ങാട്, പി.വി വിനീത്, അപ്പക്കുഞ്ഞി, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, നാരായണന്‍, അശോകന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page