യു.എസ്.ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം; ഫ്‌ളോറിഡയില്‍ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

-പി പി ചെറിയാന്‍

ഫ്‌ളോറിഡ: യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുട്ടികളുടെ രക്ഷാ ദൗത്യത്തിലൂടെ 60 കുട്ടികളെ അമേരിക്ക രക്ഷിച്ചു. ഡ്രാഗണ്‍ ഐ എന്ന പേരില്‍ രണ്ടാഴ്ച നീണ്ടുനിന്ന ഓപ്പറേഷനില്‍ 60 കുട്ടികളുടെ ജീവന്‍ രക്ഷിക്കുകയും മനുഷ്യക്കടത്ത്, കുട്ടികളെ അപകടത്തിലാക്കല്‍, മയക്കുമരുന്ന് കൈവശം വയ്ക്കല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എട്ട് മുതിര്‍ന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഫ്‌ലോറിഡ അറ്റോര്‍ണി ജനറല്‍ ജെയിംസ് ഉത്മിയറും ഫ്‌ലോറിഡ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാര്‍ഷലും പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. ഓപ്പറേഷന്‍ ഡ്രാഗണ്‍ ഐയില്‍ 20-ലധികം ഏജന്‍സികളും 100 ആളുകളും ഉള്‍പ്പെടുന്നു. അറസ്റ്റിലായ മുതിര്‍ന്നവരെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, ഫ്‌ലോറിഡ സംസ്ഥാനം ഏതെങ്കിലും തരത്തിലുള്ള മനുഷ്യക്കടത്തിനെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് ഓപ്പറേഷന്‍ ഡ്രാഗണ്‍ അറിയിച്ചു.
ഒമ്പത് മുതല്‍ പതിനേഴു വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഭൂരിഭാഗത്തേയും ടാമ്പ ബേ പ്രദേശത്താണ് കണ്ടെത്തിയത്.
കുട്ടികളില്‍ പ്രത്യേക സഹായവും പരിചരണവും ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page