ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം; ചേരങ്കൈ തീരദേശ റോഡ് മൊഗ്രാല്‍ പുത്തൂറുമായി ബന്ധി പ്പിക്കണമെന്ന് നാട്ടുകാര്‍
കാസര്‍കോട്: ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തീരദേശ റോഡ് ഗതാഗത സര്‍വീസ് വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. 2025 മാര്‍ച്ച് മാസത്തോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുഴുവനായും ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ പോലും അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെടുന്ന സര്‍വ്വീസ് റോഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നു നാട്ടുകാര്‍ പറയുന്നു.നിലവില്‍ ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ തീരദേശ റോഡ് സംവിധാനം നിലവിലുണ്ട്. അവ കൂട്ടിയോജിപ്പിക്കാന്‍ ആവശ്യമായ വലിയ പദ്ധതികള്‍ വേണമെന്നാണ് നാട്ടുകാരുടെ നിര്‍ദ്ദേശം. ഭാവിയില്‍ ഇത് അനിവാര്യമാണെന്നും …