ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ പുലി ശല്യം പരിഹരിക്കുന്നതിന് നടപടി കൈക്കൊള്ളമെന്ന് ബിജെപി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പുലി പേടി കാരണം പാണൂര്‍, കാനത്തൂര്‍ മേഖലയിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഒന്നിലധികം പുലികളാണ് ദിവസവും നാട്ടില്‍ ഇറങ്ങുന്നത്. വനംവകുപ്പ് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ബിജെപി ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉല്ലാസ് വെള്ളലാ ആധ്യക്ഷം വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറും മുളിയാര്‍ മണ്ഡലം സെക്രട്ടറിയുമായ അനന്യ ഭരതന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍, മണ്ഡലം സെല്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് കോട്ടൂര്‍, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സുധിഷ് മുളിയാര്‍, ശശികുമാര്‍ അമ്മംഗോഡ്, ഉഷ കുമാരി, രജനി കെ.ടി സംബന്ധിച്ചു.