പാണ്ടിയിലും പുലിയിറങ്ങി; വോളിബോള്‍ ടൂര്‍ണ്ണമെന്റ് കണ്ട് മടങ്ങിയവരുടെ മുന്നില്‍ രണ്ടു പുലികള്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയിലും പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാണ്ടി ഭജനമന്ദിരത്തിനു സമീപത്താണ് പുലികളെത്തിയത്. സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി അഡൂരില്‍ ചൊവ്വാഴ്ച നടന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് കണ്ട് ബേത്തൂര്‍പാറ ഭാഗത്തേക്ക് വാഹനങ്ങളില്‍ സഞ്ചരിച്ചവരാണ് പുലിയെ കണ്ടത്.
മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റു അതിര്‍ത്തി പങ്കിടുന്ന വിവിധ പ്രദേശങ്ങളില്‍ നേരത്തെ നിരവധി തവണ പുലിയെ കണ്ടിട്ടുണ്ടെങ്കിലും ഒരേ സ്ഥലത്ത് രണ്ടെണ്ണത്തെ കാണപ്പെട്ടത് ഇതാദ്യമായാണ്. രണ്ടു പുലികളെ ഒന്നിച്ചു കണ്ടതിനാല്‍ കൂട്ടത്തില്‍ പുലിക്കുട്ടികളും ഉണ്ടാകുമെന്നാണ് പൊതുവെയുള്ള നിഗമനം. ഇരിയണ്ണിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ കഴിഞ്ഞ ദിവസം പുലിയുടെ വ്യക്തമായ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കൂടുവച്ച് പിടിക്കാനുള്ള ആലോചനകള്‍ തുടരുന്നതിനിടയിലാണ് പാണ്ടിയിലും പുലികളെ കണ്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page