നുള്ളിപ്പാടിയില്‍ അടിപ്പാത വേണം; കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ബി.സി റോഡില്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനു പേര്‍ സംബന്ധിച്ചു. ഇതേ ആവശ്യം ഉന്നയിച്ചു നേരത്തെ സമരങ്ങള്‍ നടത്തിയിരുന്നു. അനുകൂല നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ പി. രമേശ് ആധ്യക്ഷം വഹിച്ചു. എ. വേലായുധന്‍, കെ.എ മുഹമ്മദ് ഹനീഫ, എം രാജീവന്‍ നമ്പ്യാര്‍, വി. രാജന്‍, ടി.പി ഇല്യാസ്, അസീസ് കടപ്പുറം, അമീര്‍ പള്ളിയാന്‍, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ്, പി. ശാരദ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page