ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തു; മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഓഹരി വിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 9,10000 രൂപ തട്ടിയെടുത്തതായി പരാതി. പനത്തടി, മായത്തി, നന്ദനത്തിലെ കെ.ബി അനില്‍ കുമാറിന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തു. 2024 ആഗസ്ത് 14, സെപ്തംബര്‍ 10, സെപ്തംബര്‍ 20 എന്നീ തീയതികളില്‍ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
അതിനു ശേഷം പണം കൈപ്പറ്റിയവരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടതും പൊലീസില്‍ പരാതി നല്‍കിയതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page