സ്വത്തു ഭാഗം വച്ചു നല്‍കിയില്ല; വൃദ്ധമാതാവിനെ ഇരുമ്പുവടി കൊണ്ടടിച്ചു, മകനെതിരെ കേസ്

കാസര്‍കോട്: സ്വത്തു ഭാഗം വച്ചു നല്‍കാത്ത വിരോധംമൂലമാണെന്നു പറയുന്നു വൃദ്ധമാതാവിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. മകനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
പൂവാലംകൈ, പുത്തരിയടുക്കം, സൗപര്‍ണ്ണിക ഹൗസിലെ കെ.വി കല്യാണി (70)യുടെ പരാതി പ്രകാരം മകന്‍ പ്രസാദി(50)നെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം.
സ്വത്തു ഭാഗം വച്ചു നല്‍കാത്തതിനെ ചൊല്ലി ഇരുമ്പു വടി കൊണ്ട് കല്യാണിയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്നു കേസില്‍ പറയുന്നു. തടഞ്ഞപ്പോള്‍ കൈ കാലുകളിലും ദേഹത്തും അടിച്ചതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page