തേനീച്ചയുടെ കുത്തേറ്റ് പത്രവിതരണക്കാരന്‍ മരിച്ചു

മംഗ്‌ളൂരു: തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്രവിതരണക്കാരന്‍ മരിച്ചു. ബജ്‌പെ, പോര്‍ക്കോടിയിലെ പുഷ്പരാജ് ഷെട്ടി (45) യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വീടുകള്‍തോറും കാല്‍ നടയായി എത്തി പത്രവിതരണം നടത്തുന്ന ആളാണ് പുഷ്പരാജ്. ബുധനാഴ്ച രാവിലെ പത്രവിതരണത്തിനിടയില്‍ ബജ്‌പെ, കെഞ്ചരു, താങ്ങടിയില്‍ വച്ചാണ് കൂട്ടത്തോടെ എത്തിയ തേനീച്ചകള്‍ ആക്രമിച്ചത്. പത്രവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നു ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതും സ്വാതന്ത്രദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും പുഷ്പരാജിനെ ശ്രദ്ധേയനാക്കിയിരുന്നു. അവിവാഹിതനാണ്.

ജിമ്മിന്റെ മറവില്‍ മയക്കുമരുന്നു വില്‍പ്പന; 23 കിലോ കഞ്ചാവും 33 ഗ്രാം എം.ഡി.എം.എ.യുമായി പരിശീലകന്‍ അറസ്റ്റില്‍

കൊച്ചി: ജിംനേഷ്യം സെന്ററില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 23.246കിലോ കഞ്ചാവും 33 ഗ്രാം എം.ഡി.എം.എ.മായി ജിം പരിശീലകന്‍ അറസ്റ്റില്‍. കണ്ണൂര്‍, വെള്ളോറ, കാരിപ്പിള്ളി, കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദിനെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ് ജനീഷും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി വിനോദിനായി തെരച്ചില്‍ തുടരുന്നു.ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജിംനേഷ്യം സെന്ററിന്റെ മറവിലാണ് ലഹരി വില്‍പ്പന നടത്തിയിരുന്നതെന്നു എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു എക്‌സൈസ് പരിശോധന

മോഷ്ടിച്ച സൈക്കിളിലെത്തി കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ എ.കെ സിദ്ദിഖ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തലശ്ശേരി, തിരുവങ്ങാട്, അനിയം കൊല്ലംഹൗസില്‍ എ.കെ സിദ്ദിഖ് (60) അറസ്റ്റില്‍. കണ്ണൂര്‍, തളാപ്പിലെ സി.എസ്.ഐ പള്ളി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് സിദ്ദിഖിനെ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജിനു സമീപത്തെ വീട്ടില്‍ നിന്നു മോഷ്ടിച്ചെടുത്ത സൈക്കിളുമായാണ് സിദ്ദിഖ് തളാപ്പില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. കവര്‍ച്ച നടത്തിയ ശേഷം പള്ളിമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും സിസിടിവി ക്യാമറകളും കവര്‍ച്ച ചെയ്താണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മറ്റു സിസിടിവി …

അലഞ്ഞു നടന്ന ആളെ പിടിച്ചു കൊണ്ടുപോയി അടിച്ചു കൊന്ന കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളെ പിടിച്ചു കൊണ്ടു പോയി അടിച്ചു കൊന്ന ശേഷം മൃതദേഹം പാറപ്പുറത്ത് ഉപേക്ഷിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. ചപ്പാരപ്പടവ്, കാനാമഠത്തില്‍ പ്രഭാകരന്‍ (55) കൊലക്കേസിലെ പ്രതികളായ കെ. മുസ്തഫ, കെ.പി ആരിഫ്, എ.പി മിര്‍ഷാദ്, പി.കെ അര്‍ഷാദ് എന്നിവരെയാണ് തലശ്ശേരി അഡീ.സെഷന്‍സ് ജഡ്ജി ഫിലിപ് തോമസ് വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.2016 ഫെബ്രുവരി 28ന് ആണ് കേസിനാസ്പദമായ സംഭവം. വളരെ ചെറുപ്പത്തില്‍ തന്നെ മോഷണരംഗത്തെത്തിയ ആളാണ് പ്രഭാകരന്‍. പിന്നീട് …

വാഗ്ദാനങ്ങള്‍ പാലിക്കുക; തൊഴിലുറപ്പ്-കുടുംബശ്രീ യൂണിയന്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: തൊഴിലുറപ്പ്-കുടുംബശ്രീ യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കുക, ക്ഷേമനിധി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് എ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മാഹിന്‍ മുണ്ടക്കൈ ആധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കൊടവഞ്ചി, ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കട്ട, പി.ഐ.എ ലത്തീഫ്, എം.എ മക്കാര്‍, ശുക്കൂര്‍ ചെര്‍ക്കള, സുബൈര്‍ മാര, ഹനീഫ പാറ, മജീദ് സന്തോഷ് …

പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്: പൊലീസുകാരെ കഠിന പരിശീലനത്തിനു അയച്ചു

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാംപടിയില്‍ ശ്രീകോവിലിനു നേരെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടൊയെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി. എസ്.എ.പി ക്യാമ്പിലെ 23 പൊലീസുകാരെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി കണ്ണൂര്‍ കെ.എ.പി ക്യാമ്പിലേക്ക് കഠിന പരിശീലനത്തിനു അയച്ചത്.പതിനെട്ടാംപടിയില്‍ പുറം തിരിഞ്ഞു നിന്നു ഫോട്ടെയെടുക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത നടപടി വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ഫോട്ടോഷൂട്ട് വിഷയം ഹൈക്കോടതിയിലും എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസുകാരെ കഠിന പരിശീലനത്തിനു അയച്ചു കൊണ്ട് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഉത്തരവായത്. ശബരിമലയില്‍ ആദ്യഘട്ട ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് ഫോട്ടോ വിവാദത്തില്‍ …

എ.ഡി.എമ്മിന്റെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്, വിശദവാദം ഡിസംബര്‍ 9ന്, പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളാണെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും നവീന്‍ബാബുവിന്റെ ഭാര്യ

കൊച്ചി: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഡിസംബര്‍ ആറിനു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍ ഡിസംബര്‍ 9ന് വിശദമായി വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.നവീന്‍ബാബുവിന്റേത് കൊലപാതകമാണോയെന്നു സംശയിക്കുന്നതായും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാളാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു.ഹര്‍ജിയില്‍ അന്തിമ തീരുമാനം …

കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എ പിടികൂടി; തലപ്പാടി സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. തലപ്പാടി, മറിയ ചര്‍ച്ച് കോംപൗണ്ടിലെ ഗൗതം (22), ഉള്ളാള്‍, കുംബെളയിലെ കാര്‍ത്തിക്(27), തൊക്കോട്ട് ഗണേഷ് നഗറിലെ നിഖില്‍ (28) എന്നിവരെയാണ് അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണര്‍ ധന്യാനായികിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കൊണാജെ, കമ്പളപ്പദവില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് സംഘം അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച കാര്‍, മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവയും പിടികൂടി.

ബി.എം.എസ് നേതാവ് അഡ്വ. പി സുഹാസിനെ കുത്തിക്കൊന്ന കേസ്; തുടരന്വേഷണത്തിനു കോടതി ഉത്തരവ്

കാസര്‍കോട്: കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനും ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന പി. സുഹാസി(38)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. സ്‌റ്റേറ്റ് ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റിലെ ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിനു ഉത്തരവായത്. ഇതോടെ കാസര്‍കോട്ട് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക പരമ്പര സംഭവങ്ങള്‍ വീണ്ടും പൊതുശ്രദ്ധയിലെത്തുകയാണ്. 2008 ഏപ്രില്‍ 17നാണ് അഡ്വ. പി സുഹാസ് കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ വക്കീല്‍ ഓഫീസിനു …

പൊവ്വലിലെ മരമില്ലില്‍ സൂപ്പര്‍വൈസറായ പാറക്കട്ട സ്വദേശി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് മരമില്ലിലെ സൂപ്പര്‍വൈസറെ അടുക്കള ഭാഗത്തെ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, ആര്‍.ഡി നഗര്‍, പാറക്കട്ടയിലെ പരേതനായ കൊറഗന്‍-കാര്‍ത്യായനി ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (54)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.മുളിയാര്‍, പൊവ്വല്‍, മാസ്തിക്കുണ്ടിലെ ഒരു മരമില്ലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു കൃഷ്ണന്‍. …

ഉദ്യാവര്‍ ഗവ. ഹൈസ്‌കൂളില്‍ കവര്‍ച്ച; സ്റ്റാഫ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ 14,000 രൂപ കവര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദ്യാവര്‍ ഗവ. ഹൈസ്‌കൂളില്‍ കവര്‍ച്ച. സ്റ്റാഫ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 14,000 രൂപ കവര്‍ന്നു. തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ദക്ഷിണ കന്നഡ, അത്താവര്‍ സ്വദേശിനി ജി. മല്ലികയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി, പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നു കുടുംബം

കൊച്ചി: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സത്യാവസ്ഥ പുറത്തു വരണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ ആവശ്യമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ എഡിഎമ്മിന്റെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്തു വരില്ലെന്നു ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.ഒക്ടോബര്‍ 15ന് രാവിലെയാണ് നവീന്‍ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ബാബുവിനു കലക്ടറേറ്റിലെ …

പള്ളിക്കര ബീച്ചില്‍ പട്ടാപ്പകല്‍ കഞ്ചാവ് വലിച്ച യുവതി അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര ബീച്ചില്‍ പട്ടാപ്പകല്‍ കഞ്ചാവു ബീഡി വലിക്കുകയായിരുന്ന യുവതിയെ പൊലീസ് കയ്യോടെ പിടികൂടി. നോര്‍ത്ത് ബംഗ്‌ളൂരു, ചോലനായക്ക്‌നഹള്ളി, ശംബുലേശ്വര ലേഔട്ടിലെ ശില്‍പ്പ (24)യെയാണ് ബേക്കല്‍ എസ്.ഐ പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബീച്ചിന്റെ തെക്കുഭാഗത്തുള്ള സ്റ്റാച്യുവിനു സമീപത്തു കഞ്ചാവ് ബീഡി വലിക്കുകയായിരുന്നു യുവതിയെന്നു പൊലീസ് പറഞ്ഞു.യുവതിയെ പിന്നീട് നോട്ടീസ് നല്‍കി ജാമ്യത്തില്‍ വിട്ടു.

രാജി, മേരി, ദീപ; പല നാടുകളില്‍ പല പേരുകള്‍, ജോലിക്കു നില്‍ക്കുന്ന വീടുകളില്‍ നിന്നു സ്വര്‍ണ്ണവുമായി മുങ്ങിയ മഹേശ്വരി ഒടുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: ജോലിക്കു നിന്ന വീട്ടില്‍ നിന്നു ആറരപ്പവന്‍ സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ ഹോംനഴ്‌സ് അറസ്റ്റില്‍. പാലക്കാട് സ്വദേശിനിയായ മഹേശ്വരി (44)യെ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ സനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സമാനമായ പത്തോളം കേസുകളില്‍ പ്രതിയാണ് മഹേശ്വരിയെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, വെറ്റിലപ്പള്ളിവയല്‍ നൗഷാദ് മന്‍സിലില്‍ നിന്ന് ആറു പവന്‍ സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞുവെന്ന പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തത്.നവംബര്‍ ആദ്യവാരത്തിലാണ് മഹേശ്വരി വെറ്റിലപ്പള്ളിയിലെ വീട്ടില്‍ …

145,000 ഇലക്ട്രിക് വാഹനങ്ങള്‍ ഹ്യുണ്ടായ് തിരിച്ചുവിളിക്കുന്നു

-പി പി ചെറിയാന്‍ ഇന്ത്യാന: ഹ്യുണ്ടായ് തങ്ങളുടെ 45,000 ഇലക്ട്രിക് വാഹനങ്ങള്‍ പവര്‍ നഷ്ടപ്പെടുമെന്നതിനാല്‍ തിരിച്ചുവിളിക്കുന്നു. ഈ പ്രശ്‌നം അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ അനുസരിച്ച്, അയോണിക് 5 മോഡലുകളും, അയോണിക് 6 മോഡലുകളും അതിന്റെ നിരവധി ജെനസിസ് മോഡലുകളും തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. തിരിച്ചുവിളിച്ച വാഹനങ്ങള്‍ ഇവയാണ്: 2022-2024ലെ IONIQ 5, 2023-2025ലെ IONIQ 6, 2023-2025ലെ ഉല്പത്തി GV60, 2023-2025ലെ ജെനസിസ് GV70 ഇലക്ട്രിഫൈഡ്, 2023-2024ലെ ജെനസിസ് G80 …

മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ മീറ്റിംഗ് നവം.30ന്

-പി പി ചെറിയാന്‍ ഡാളസ്: മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ മീറ്റിംഗ് 30ന് വൈകീട്ട്ഡാളസ് സൈന്ററ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടക്കും. സമ്മേളനത്തില്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചു വികാരി റവ.ഫാ.ബേസില്‍ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. എല്ലാ യുവജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഷൈജു.സി.ജോയ്, സിബിന്‍ തോമസ്, സിബി മാത്യു, സിബു മാത്യു എന്നിവരെ ബന്ധപ്പെടണം.

ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് ധനസഹായം നല്‍കണം: എഫ്.ഐ.ടി.യു

കാസര്‍കോട്: ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേസ് യൂണിയന്‍സ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അനധികൃതമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ട കര്‍ണ്ണാടകയില്‍ നിന്നുള്ള ബോട്ടിനെ പിടികൂടാന്‍ അധികൃതരോടൊപ്പം കടലില്‍ ജോലിയില്‍ ഏര്‍പ്പെട്ട റസ്‌ക്യൂ ടീം അംഗമായ ബിനീഷിന് പരിക്കു പറ്റുകയും, മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാല് മുറിച്ചു മാറ്റുകയും ചെയ്തു. മൂന്നു ലക്ഷം രൂപയിലധികം ഇതുവരെ ചികിത്സക്ക് ചെലവായി. ബിനീഷിന്റെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാന്‍ ഏറ്റെടുക്കുകയും മതിയായ …

തെളിവെടുപ്പിനിടയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; കാര്‍ തടഞ്ഞു നിര്‍ത്തി ആറരലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രതികളെ വെടിവച്ച് വീഴ്ത്തി

മംഗ്‌ളൂരു: തെളിവെടുപ്പിനിടയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടു. ഉള്ളാള്‍, മാസ്തിക്കട്ടയിലെ ഫാറൂഖ് ടി.കെ ബാവ (35), ബെല്‍ത്തങ്ങാടി, ബളാലുവിലെ ഭരത് കുമാര്‍ ഷെട്ടി (38) എന്നിവരെയാണ് വെടിവച്ച് വീഴ്ത്തിയത്. ഇരുവരെയും പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹുബ്ലി സ്റ്റേഷനിലെ പൊലീസുകാരായ സ്വാതിമുരളി, മഹന്തേഷ മാതര, ശ്രീകാന്ത് എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഹുബ്ലിയില്‍ തെളിവെടുപ്പിനിടയിലാണ് സംഭവം.നവംബര്‍ എട്ടിന് ഹുബ്ലി റെയില്‍വെ സ്റ്റേഷനു സമീപത്ത് രാഹുല്‍ എന്നയാളെ കാര്‍ തടഞ്ഞു …