തേനീച്ചയുടെ കുത്തേറ്റ് പത്രവിതരണക്കാരന്‍ മരിച്ചു

മംഗ്‌ളൂരു: തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്രവിതരണക്കാരന്‍ മരിച്ചു. ബജ്‌പെ, പോര്‍ക്കോടിയിലെ പുഷ്പരാജ് ഷെട്ടി (45) യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വീടുകള്‍തോറും കാല്‍ നടയായി എത്തി പത്രവിതരണം നടത്തുന്ന ആളാണ് പുഷ്പരാജ്. ബുധനാഴ്ച രാവിലെ പത്രവിതരണത്തിനിടയില്‍ ബജ്‌പെ, കെഞ്ചരു, താങ്ങടിയില്‍ വച്ചാണ് കൂട്ടത്തോടെ എത്തിയ തേനീച്ചകള്‍ ആക്രമിച്ചത്. പത്രവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നു ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതും സ്വാതന്ത്രദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും പുഷ്പരാജിനെ ശ്രദ്ധേയനാക്കിയിരുന്നു. അവിവാഹിതനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page