തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാംപടിയില്‍ ശ്രീകോവിലിനു നേരെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടൊയെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി. എസ്.എ.പി ക്യാമ്പിലെ 23 പൊലീസുകാരെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി കണ്ണൂര്‍ കെ.എ.പി ക്യാമ്പിലേക്ക് കഠിന പരിശീലനത്തിനു അയച്ചത്.
പതിനെട്ടാംപടിയില്‍ പുറം തിരിഞ്ഞു നിന്നു ഫോട്ടെയെടുക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത നടപടി വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ഫോട്ടോഷൂട്ട് വിഷയം ഹൈക്കോടതിയിലും എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസുകാരെ കഠിന പരിശീലനത്തിനു അയച്ചു കൊണ്ട് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഉത്തരവായത്. ശബരിമലയില്‍ ആദ്യഘട്ട ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് ഫോട്ടോ വിവാദത്തില്‍ പെട്ടത്.
