ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് ധനസഹായം നല്‍കണം: എഫ്.ഐ.ടി.യു

കാസര്‍കോട്: ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേസ് യൂണിയന്‍സ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അനധികൃതമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ട കര്‍ണ്ണാടകയില്‍ നിന്നുള്ള ബോട്ടിനെ പിടികൂടാന്‍ അധികൃതരോടൊപ്പം കടലില്‍ ജോലിയില്‍ ഏര്‍പ്പെട്ട റസ്‌ക്യൂ ടീം അംഗമായ ബിനീഷിന് പരിക്കു പറ്റുകയും, മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാല് മുറിച്ചു മാറ്റുകയും ചെയ്തു. മൂന്നു ലക്ഷം രൂപയിലധികം ഇതുവരെ ചികിത്സക്ക് ചെലവായി. ബിനീഷിന്റെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാന്‍ ഏറ്റെടുക്കുകയും മതിയായ നഷ്ടപരിഹാരം നല്‍കുകയും വേണം. കാല് നഷ്ടപ്പെട്ടതിനാല്‍ ഇത്തരം ജോലിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ യോഗ്യതയനുസരിച്ച് ഇരുന്ന് ചെയ്യാന്‍ പറ്റുന്ന ജോലി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
രക്ഷാ ദൗത്യത്തിലേര്‍പ്പെടുന്ന ബോട്ടുകളില്‍ ഫസ്റ്റ് എയ്ഡ് അടക്കമുള്ള മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്നും ഇത്തരം തൊഴിലാളികള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി.എച്ച് മുത്തലിബ് ആധ്യക്ഷം വഹിച്ചു. പി.കെ.രവി, ഹമീദ് കക്കണ്ടം, എം.ഷഫീഖ്, സഫിയ സമീര്‍, സിദീഖ് യു പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page