മോഷ്ടിച്ച സൈക്കിളിലെത്തി കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ എ.കെ സിദ്ദിഖ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തലശ്ശേരി, തിരുവങ്ങാട്, അനിയം കൊല്ലംഹൗസില്‍ എ.കെ സിദ്ദിഖ് (60) അറസ്റ്റില്‍. കണ്ണൂര്‍, തളാപ്പിലെ സി.എസ്.ഐ പള്ളി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് സിദ്ദിഖിനെ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജിനു സമീപത്തെ വീട്ടില്‍ നിന്നു മോഷ്ടിച്ചെടുത്ത സൈക്കിളുമായാണ് സിദ്ദിഖ് തളാപ്പില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. കവര്‍ച്ച നടത്തിയ ശേഷം പള്ളിമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും സിസിടിവി ക്യാമറകളും കവര്‍ച്ച ചെയ്താണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മറ്റു സിസിടിവി ക്യാമറകളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് സിദ്ദിഖ് ആണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നു മനസ്സിലായത്. സിദ്ദിഖിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചാ കേസുണ്ടെന്നും ഒരു വര്‍ഷം മുമ്പാണ് ജയിലില്‍ നിന്നു ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page