കൊച്ചി: ജിംനേഷ്യം സെന്ററില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 23.246കിലോ കഞ്ചാവും 33 ഗ്രാം എം.ഡി.എം.എ.മായി ജിം പരിശീലകന്‍ അറസ്റ്റില്‍. കണ്ണൂര്‍, വെള്ളോറ, കാരിപ്പിള്ളി, കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദിനെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ് ജനീഷും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി വിനോദിനായി തെരച്ചില്‍ തുടരുന്നു.
ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജിംനേഷ്യം സെന്ററിന്റെ മറവിലാണ് ലഹരി വില്‍പ്പന നടത്തിയിരുന്നതെന്നു എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു എക്‌സൈസ് പരിശോധന
