യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിന്റെ മൃതദേഹം വീട്ടിനടുത്തെ കിണറ്റില്‍ കാണപ്പെട്ടു. കാസര്‍കോട് പാറക്കട്ടയിലെ പരേതനായ രാമപാട്ടാളിയുടെ മകന്‍ ഉദയകുമാറി(42)ന്റെ മൃതദേഹമാണ് വീട്ടിന് അരക്കിലോമീറ്ററോളം അകലെയുള്ള കിണറ്റില്‍ കാണപ്പെട്ടത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. വൈകിട്ട് വീട്ടില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടതെന്നു പറയുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് മൃതദേഹം കരക്കെടുത്തു.നേരത്തെ ഗള്‍ഫിലായിരുന്ന ഉദയകുമാര്‍ മടങ്ങിയെത്തിയ ശേഷം പെയിന്ററായി ജോലി ചെയ്യുകയായിരുന്നു. അമ്മ: സീത. സഹോദരങ്ങള്‍: ഗണേഷ് പാറക്കട്ട, വിജയകുമാരി, സുജാത, ശകുന്തള, വിശാലാക്ഷി.

തിരുവനന്തപുരത്ത് ഒന്നര ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നം പിടിയില്‍; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റില്‍ ഒന്നര ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടിച്ചു. കാരേറ്റിലെ ഒരു ഗോഡൗണില്‍ നിന്നാണ് 40 ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. ഇത് 1480 കിലോഗ്രാമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്ഥലവാസിയായ ഷംനാദ് എന്നയാളെ അറസ്റ്റു ചെയ്തു. ഇയാള്‍ വാടകക്കെടുത്താണ് ഗോഡൗണ്‍ ഉപയോഗിച്ചിരുന്നതെന്നു പറയുന്നു.ഗോഡൗണില്‍ കണ്ട ചാക്കുകെട്ടുകളില്‍ സംശയം തോന്നിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാനായ സിപിഎം നേതാവിനെതിരെ ലൈംഗികാരോപണം; ചെയര്‍മാനെ മാറ്റാന്‍ സാധ്യത

കൊല്ലം: സിപിഎം നേതാവും കൊല്ലം കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാനുമായ കോട്ടയില്‍ രാജുവിനു ലൈംഗികാരോപണത്തില്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായേക്കുമെന്നു സൂചന.താല്‍ക്കാലിക ജീവനക്കാരിയോട് രാജു ലൈംഗികച്ചുവയോടെ പെരുമാറിയെന്നതിനു പൊലീസ് കേസെടുത്തു. ഇതിനെത്തുടര്‍ന്നു ചെയര്‍മാനെതിരെ പാര്‍ട്ടി നടപടികള്‍ക്കു നീക്കമാരംഭിച്ചു.രോഗബാധിതനായ ഭര്‍ത്താവിന്റെ ചികിത്സക്ക് സഹായം തേടിയാണ് പാര്‍ട്ടി അനുഭാവിയായ താല്‍ക്കാലിക ജീവനക്കാരി സിപിഎം നേതാവായ ചെയര്‍മാനെ സമീപിച്ചതെന്നു പറയുന്നു.സംഭവം പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതൃത്വത്തെ പരാതിക്കാരി അറിയിച്ചിരുന്നു. ഇതോടൊപ്പം പൊലീസിലും പരാതിപ്പെട്ടു. പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതിപക്ഷം ചെയര്‍മാന്റെ രാജി ആവശ്യം ഉന്നയിച്ചു. പാര്‍ട്ടി …

വൈ.എം.ഇ.എഫ് ഡാളസ് ഗാനസന്ധ്യ നവംബര്‍ 3ന്

-പി പി ചെറിയാന്‍ കാരോള്‍ട്ടന്‍ (ഡാളസ്): വൈ.എം.ഇ.എഫ് ഗാനസന്ധ്യ നവംബര്‍ മൂന്നിനു സന്ധ്യക്കു കാരോള്‍ട്ടന്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ നടക്കും.ടി.കെ ശാമുവല്‍ ഗാനങ്ങളും ഗാന പശ്ചാത്തലവും വിവരിക്കും. കേരളത്തില്‍ നിന്നും എത്തിയിട്ടുള്ള ഗായകന്‍ സ്വരാജ്, പശ്ചാത്തല സംഗീത സംഘാംഗങ്ങളായ ബിജു ചെറിയാന്‍, ലാലു ജോയ്, തോമസ് യു.കെ എന്നിവവരാണ് പരിപാടി ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഗാനസന്ധ്യയില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് വൈ എം ഇ എഫ് ഭാരവാഹികള്‍ അറിയിച്ചു.

ഫ്രാന്‍സിസ് ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി 115-ാം വയസ്സില്‍ അന്തരിച്ചു

-പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: ഫ്രാന്‍സിസ് ‘ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി’ എന്ന് അറിയപ്പെട്ടിരുന്ന എലിസബത്ത് ഫ്രാന്‍സിസ്, 115-ാം വയസ്സില്‍ അന്തരിച്ചു. ഫ്രാന്‍സിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം.1909-ലായിരുന്നു ജനനം. രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും അമേരിക്കയുടെ പൗരാവകാശ പോരാട്ടത്തിലൂടെയും ജീവിച്ചു. 20 പ്രസിഡന്റുമാര്‍ അധികാരത്തില്‍ വരുന്നതും കണ്ടു.തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ടെക്‌സസിലെ ഹൂസ്റ്റണില്‍ താമസിച്ചിരുന്ന ഫ്രാന്‍സിസ് അവരുടെ പള്ളിയില്‍ ജോലി ചെയ്യുകയും പ്രാദേശിക ടിവി സ്റ്റേഷനില്‍ ഒരു കോഫി ഷോപ്പ് നടത്തുകയും ചെയ്തിരുന്നു. ദൈവഭക്തിയാണ് തന്റെ ദീര്‍ഘായുസ്സിന് …

മക്ഡൊണാള്‍ഡ്സില്‍ സന്ദര്‍ശനം: അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

-പി പി ചെറിയാന്‍ സാന്‍ ഫ്രാന്‍സിസ്‌കോ: പെന്‍സില്‍വാനിയയിലെ മക്ഡൊണാള്‍ഡ്സില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്നെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചതായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. സുന്ദര്‍ ഫോണില്‍ തന്നെ വിളിച്ചു അഭിനന്ദിക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു. ഗൂഗിളില്‍ ഏറ്റവും വലിയ ഈവന്റുകളില്‍ ഒന്നാണ് മക്‌ഡൊണാള്‍ഡിലുണ്ടായതെന്നായിരുന്നു അഭിനന്ദനം-ട്രംപ് കൂട്ടിച്ചേര്‍ത്തു.പെന്‍സില്‍വാനിയയിലെ ഒരു റാലിയില്‍ ട്രംപ് ഇത് ആവര്‍ത്തിച്ചു. പിച്ചൈയെ ‘ഒരു മികച്ച വ്യക്തി, വളരെ മിടുക്കന്‍’ എന്ന് പരാമര്‍ശിക്കുകയും ‘ഗൂഗിളിന്റെ തലവന്‍’ എന്ന് അദ്ദേഹത്തെ …

കര്‍ണ്ണാടകയില്‍ വന്‍ ബാങ്കുകൊള്ള; ജനല്‍ കമ്പികള്‍ മുറിച്ചുമാറ്റി 12.95 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കടത്തിക്കൊണ്ടു പോയി, പിന്നില്‍ അന്തര്‍ സംസ്ഥാന കൊള്ളസംഘമെന്നു സൂചന

ബംഗ്‌ളൂരു: കര്‍ണ്ണാടകയിലെ ദാവണഗരെ ന്യാമതിയില്‍ വന്‍ ബാങ്കുകൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യാമതി ശാഖയുടെ ജനല്‍ കമ്പികള്‍ മുറിച്ചു മാറ്റി അകത്തു കടന്ന സംഘം 12.95 കോടി രൂപ വില വരുന്ന 17.705 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ കടത്തിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ജനല്‍കമ്പി പൂര്‍ണ്ണമായും മുറിച്ചുമാറ്റിയത്. ലോക്കര്‍ തകര്‍ക്കുന്നതിനു മുമ്പ് തന്നെ സിസിടിവി ക്യാമറകളും അതിന്റെ അനുബന്ധ ഉപകരണങ്ങളും ഇളക്കിമാറ്റിയിരുന്നു. ഇവയും കൊള്ളക്കാര്‍ കടത്തിക്കൊണ്ടു …

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയുടെ മാല പൊട്ടിച്ചോടിയ രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുന്നത് പതിവാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, ഇരിക്കൂര്‍, മണ്ണൂര്‍ സ്വദേശികളായ സാലിഹ് (27), സാബിര്‍ (27) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി തലശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ അറസ്റ്റു ചെയ്തത്.കുട്ടിമാക്കൂല്‍, കൃഷ്ണകൃപയിലെ രമേശന്റെ ഭാര്യ ഷീലയുടെ കഴുത്തില്‍ നിന്നു രണ്ടരപ്പവന്‍ തൂക്കമുള്ള മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. സെപ്തംബര്‍ എട്ടിനു രാത്രി ഒന്‍പതര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മകള്‍ക്കൊപ്പം ഒരു വിവാഹച്ചടങ്ങില്‍ സംബന്ധിച്ച് വീട്ടിലേക്ക് നടന്നു …

ട്രെയിന്‍ യാത്രക്കിടയില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; ചാമുണ്ഡിക്കുന്ന് സ്വദേശി തലശ്ശേരിയില്‍ അറസ്റ്റില്‍

കണ്ണൂര്‍: പരശുറാം എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട്, ചാമുണ്ഡിക്കുന്ന്, മുദിയങ്കോട് ഉമറുല്‍ ഫാറൂഖി(42)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് ഉമറുല്‍ ഫാറൂഖ് പരശുറാം എക്‌സ്പ്രസില്‍ കയറിയത്. കണ്ണൂരില്‍ നിന്നു കയറിയ പെണ്‍കുട്ടിക്കു നേരെയാണ് ഇയാള്‍ അതിക്രമം കാണിച്ചതെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബഹളം വച്ചതോടെ പൊലീസ് കമ്പാര്‍ട്ട്‌മെന്റിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയപ്പോള്‍ ഉമറുല്‍ …

വെടിക്കെട്ട്: പടക്കക്കടകളില്‍ പൊലീസ് പരിശോധന, ക്ഷേത്രം-തറവാട് ഭാരവാഹികള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് നോട്ടീസ്

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് അപകടം ആവര്‍ത്തിക്കാതിരിക്കുന്നതിനു പൊലീസ് നടപടി ആരംഭിച്ചു. ഉത്സവങ്ങളും കളിയാട്ടങ്ങളും നടക്കുന്ന ക്ഷേത്ര-തറവാട് കമ്മിറ്റികള്‍ക്കു നോട്ടീസ് നല്‍കി തുടങ്ങി. അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തരുതെന്നും നടത്തിയാല്‍ ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ കമ്മിറ്റികള്‍ക്കായിരിക്കുമെന്നും പൊലീസ് നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ടെത്തിയാണ് കമ്മിറ്റി ഭാരവാഹികള്‍ക്കു നോട്ടീസ് നല്‍കുന്നത്. നീലേശ്വരം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പടക്കക്കടകളിലും പൊലീസ് പരിശോധന ആരംഭിച്ചു. കാഞ്ഞങ്ങാട്ടുള്ള ആറു പടക്കക്കടകളിലും ഇന്‍സ്‌പെക്ടര്‍ പി. …

വെടിക്കെട്ട് ദുരന്തം: ഉത്തരമലബാര്‍ ജലോത്സവം മാറ്റിവച്ചു, പുതിയ തിയതി നവംബര്‍ 17

കാസര്‍കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു നടത്താനിരുന്ന മഹാത്മാഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരമലബാര്‍ ജലോത്സവം മാറ്റിവച്ചു. നീലേശ്വരം, അഞ്ഞൂറ്റമ്പലം, വീരര്‍കാവ് കളിയാട്ടത്തിനു ഇടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജലോത്സവം മാറ്റിയത്. തേജസ്വിനി പുഴയില്‍ കോട്ടപ്പുറം, അച്ചാംതുരുത്തി പാലത്തിനു സമീപത്താണ് ജലോത്സവം നടത്താന്‍ തീരുമാനിച്ചിരുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.

പ്രണയം നടിച്ച് സെയില്‍സ് ഗേളിനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു; സെയിന്‍സ്മാന്‍ പിടിയില്‍

കാസര്‍കോട്: സെയില്‍സ്‌ഗേളായ യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതി പ്രകാരം ബലാത്സംഗത്തിനു കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സീതാംഗോളി സ്വദേശിയായ ശരത് (27) ആണ് പിടിയിലായത്. കാസര്‍കോട്ടെ വ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്മാനാണ് ശരത്. നഗരത്തില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹവാഗ്ദാനം നല്‍കി 25കാരിയായ പരാതിക്കാരിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.

സ്‌കൂള്‍ കലോത്സവ വേദിയില്‍ വീണ്ടും വിവാദം; ആദ്യം മംഗലംകളി ടീമിലെ അംഗങ്ങളെ കുറച്ചു, പിന്നാലെ വിധികര്‍ത്താക്കളെ കുറിച്ചും ആശങ്ക

കാസര്‍കോട്: സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയ മത്സരയിനമായ മംഗലംകളി വിലയിരുത്തല്‍ വിവാദത്തില്‍. ഓരോ ടീമിലും 16 അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന് ആദ്യം മാന്വല്‍ പുറത്തിറക്കുകയും പിന്നീട് എണ്ണം യാതൊരു മുന്നറിയിപ്പുമില്ലാതെ 12 ആയി ചുരുക്കിയതും ഉണ്ടാക്കിയ ആശയക്കുഴപ്പവും വിവാദവും തുടരുന്നതിനിടയിലാണ് വിധി കര്‍ത്താക്കളെ സംബന്ധിച്ച ആശയകുഴപ്പവും ഉടലെടുത്തത്.തുടികൊട്ടിപ്പാടിയാണ് ഗോത്രകലാരൂപമായ മംഗലം കളി അവതരിപ്പിക്കുക. 16 പേരടങ്ങിയ സംഘമാണ് ഓരോ ടീമിലുംവേണ്ടത്. 10 പേര്‍ കളിക്കുമ്പോള്‍ ആറു പേര്‍ കൊട്ടാനും പാടാനുമായി വേണം. എന്നാല്‍ 12 പേര്‍ മതിയെന്ന മാന്വല്‍ …

എ.ഡി.എമ്മിന്റെ ആത്മഹത്യ; സിപിഎം നേതാവ് പി.പി ദിവ്യ കീഴടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യാപ്രേരണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവും മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കീഴടങ്ങിയത്.പ്രാദേശിക പാര്‍ടിപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ ദിവ്യ കീഴടങ്ങിയത്. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെയായിരുന്നു കീഴടങ്ങല്‍. ദിവ്യയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുള ആവശ്യപ്പെട്ടിരുന്നു.രണ്ടാഴ്ച മുമ്പാണ് നവീന്‍ബാബു ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം …

മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡ്: നോര്‍ത്ത് അമേരിക്ക ഭദ്രാസനം നോമിനേഷനുകള്‍ ക്ഷണിക്കുന്നു

-പി.പി ചെറിയാന്‍ ന്യൂയോര്‍ക്: 2024-ലെ മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡിനു നോര്‍ത്ത് അമേരിക്ക ഭദ്രാസനം നോമിനേഷന്‍ ക്ഷണിച്ചു. ഹൈസ്‌കൂള്‍ ക്ലാസ് വാലിഡിക്ടോറിയന്‍മാരായി ബിരുദം നേടിയവരും അസാധാരണമായ യോഗ്യതകളുള്ളവരും മാര്‍ത്തോമ്മാ ഇടവകകളിലോ സഭകളിലോ അംഗങ്ങളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ഇടവക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡിന് അര്‍ഹതയുള്ളത്. അപേക്ഷകര്‍ ആവശ്യമായ രേഖകളോടൊപ്പം പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 16നു മുമ്പ് ഭദ്രാസന ഓഫീസില്‍ നല്‍കണം

വാനരപ്പട തേങ്ങ പറിച്ചെറിഞ്ഞു; മുളിയാറില്‍ വീട്ടമ്മയുടെ കൈയ്യെല്ല് ഒടിഞ്ഞു

കാസര്‍കോട്: കൂട്ടത്തോടെ എത്തിയ വാനരസംഘം തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കൈയ്യെല്ല് ഒടിഞ്ഞു. മുളിയാര്‍, ബാവിക്കര, കൊളത്തിങ്കാലിലെ കൃഷ്ണന്‍നായരുടെ ഭാര്യ എ. സാവിത്രിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടയിലായിരുന്നു അക്രമം.സാവിത്രി മാത്രമേ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളു. തേങ്ങ വീണ് കൈയ്യെല്ല് പൊട്ടിയതോടെ സാവിത്രി അയല്‍വീട്ടിലേക്ക് ഓടിക്കയറി വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളാണ് സാവിത്രിയെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അന്‍പതോളം വരുന്ന കുരങ്ങുകളാണ് കൂട്ടത്തോടെയെത്തിയത്. കുരങ്ങുശല്യം പരിഹരിക്കുന്നതിനു നടപടിയില്ലാത്തത് ജനങ്ങള്‍ക്കിടയില്‍ …

അമേരിക്കന്‍ എയര്‍ലൈന്‍സ് നോണ്‍സ്റ്റോപ്പ് ഫ്ലൈറ്റ് 8,300 മൈലുകള്‍ പറന്ന് 16 മണിക്കൂറിന് ശേഷം ലാന്റ് ചെയ്തു

-പി പി ചെറിയാന്‍ ഡാളസ്:അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നേരിട്ടുള്ള വിമാനംAAL7 ശനിയാഴ്ച രാത്രി ഡാളസ്ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട് ഏകദേശം 16 മണിക്കൂറും 8,300 മൈലും സഞ്ചരിച്ച് ബ്രിസ്ബേന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തുവെന്ന് എയര്‍ലൈനും ഫ്ലൈറ്റ് പാത്ത് ട്രാക്ക് ചെയ്യുന്ന സൈറ്റായ ഫ്ലൈറ്റ്അവെയറും അറിയിച്ചു.രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ഉദ്ഘാടന നോണ്‍സ്റ്റോപ്പ് കണക്ഷനില്‍ മൂന്ന് പൈലറ്റുമാര്‍, ഒരു റിലീഫ് ക്യാപ്റ്റന്‍, 11 ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ എന്നിവരുണ്ടായിരുന്നുവെന്നു അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു. ബ്രിസ്ബേന്‍ …

നീലേശ്വരം വെടിക്കെട്ട് ദുരന്തം: ഡിവൈ. എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം, വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.തിങ്കളാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ ദുരന്തത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.വെടിക്കെട്ട് ദുരന്തം സംബന്ധിച്ച് നീലേശ്വരം പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയും കസ്റ്റഡിയിലാണ്. പടക്കംപൊട്ടിക്കുന്നതിനിടയില്‍ തീപ്പൊരി പടക്കശേഖരത്തിനു മുകളില്‍ വീണതാണ് ദുരന്തകാരണമെന്നാണ് …