പോപ്പ് ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രംപ് നിഷേധിച്ചു

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: പോപ്പ് ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രംപ് നിഷേധിച്ചു. വാരാന്ത്യത്തില്‍ തന്റെയും വൈറ്റ് ഹൗസിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ട, ചിത്രത്തില്‍ തന്നെ പോപ്പായി ചിത്രീകരിച്ചതില്‍ തനിക്ക് ‘ഒരു ബന്ധവുമില്ലെന്ന് പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.
‘എനിക്ക് അതില്‍ ഒരു ബന്ധവുമില്ല,’ ഓവല്‍ ഓഫീസില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് ട്രംപ് പറഞ്ഞു. ‘പോപ്പിനെ പോലെ വസ്ത്രം ധരിച്ച എന്റെ ഒരു ചിത്രം ആരോ നിര്‍മ്മിച്ചു, അവര്‍ അത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. അത് ചെയ്തത് ഞാനല്ല, അത് എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല – ഒരുപക്ഷേ അത് എ.ഐ ആയിരിക്കാം ചെയ്തത്. പക്ഷേ അത് എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല.’ട്രംപ് ആവര്‍ത്തിച്ചു
വെളുത്ത പാപ്പല്‍ വസ്ത്രവും ആചാരപരമായ ശിരോവസ്ത്രവും ധരിച്ച തന്റെ ചിത്രത്തോട് അതൃപ്തിയുള്ള കത്തോലിക്കരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തില്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള കത്തോലികര്‍ അനുശോചിക്കുന്ന സമയത്ത്, ഇത്തരമൊരു ചിത്രം കുറ്റകരമാണെന്ന് അഭിപ്രായപ്പെട്ടു. ഞായറാഴ്ച റോമില്‍ പാപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയ ന്യൂയോര്‍ക്കിലെ കര്‍ദ്ദിനാള്‍ തിമോത്തി എം. ഡോളന്‍, അത് പ്രസിഡന്റിന്റെ പ്രവൃത്തിയല്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച ആരെയാണ് പോപ്പ് ആകാന്‍ ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, മിസ്റ്റര്‍ ട്രംപ് ആദ്യം തമാശയായി പറഞ്ഞത്, താന്‍ തന്നെയാണ് തന്റെ ‘ഒന്നാം നമ്പര്‍’ ചോയ്‌സ് എന്നാണ്. തുടര്‍ന്ന് അദ്ദേഹം കര്‍ദ്ദിനാള്‍ ഡോളനെ ‘വളരെ നല്ല’ ഓപ്ഷന്‍ എന്ന് പരാമര്‍ശിച്ചു. ട്രംപ് കത്തോലിക്കനല്ല, പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപ് റോമന്‍ കത്തോലിക്കയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page