അഴിമതിയും സ്വജനപക്ഷപാതവും; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: അഴിമതിയും സ്വജനപക്ഷപാതവും നടത്തി. വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ ആധ്യക്ഷം വഹിച്ചു. നേതാക്കളായ എ ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍, സാജിദ് മൗവ്വല്‍, ബി പി പ്രദീപ് കുമാര്‍, കെ നീലകണ്ഠന്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page