വീഡിയോയില്‍ കാണുന്നതു പോലെ അനുസരിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം; സഹിക്കാന്‍ കഴിയാതെ ഭാര്യ തീകൊളുത്തി മരിച്ചു

വീഡിയോയില്‍ കാണുന്നതു പോലെ അനുസരിക്കണമെന്ന ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ മനം നൊന്ത് ഭാര്യ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. ബംഗ്‌ളൂരു, പുളിമാവു, സാക്ഷയനഗറിലെ അനുഷ (28)യാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം. ഓരോ ദിവസവും മൊബൈല്‍ ഫോണില്‍ ഓരോ വീഡിയോകള്‍ കാണിച്ച് ഇതുപോലെ അനുസരിക്കണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നതായി പറയുന്നു. അനുസരിച്ചില്ലെങ്കില്‍ വിവാഹ മോചനത്തിനു കേസു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ഇതില്‍ മനംനൊന്താണ് അനുഷ ജീവനൊടുക്കിയത്. സംഭവം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

277 ഗ്രാം മുക്കുപണ്ടം പണയം വച്ച് 13 ലക്ഷം രൂപ തട്ടി; സ്ഥാപനത്തിലെ ജീവനക്കാരടക്കം മൂന്നു പേര്‍ക്കെതിരെ കേസ്, ഒന്നാം പ്രതിയെ കാണാനില്ല, അന്വേഷണം തുടങ്ങിയതായി പൊലീസ്

കാസര്‍കോട്: മുത്തൂറ്റ് ഫിന്‍ കോര്‍പിന്റെ കുമ്പള ശാഖയില്‍ വന്‍ മുക്കുപണ്ട തട്ടിപ്പ്. 277 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 14,45,025 രൂപ തട്ടിയെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരടക്കം മൂന്നു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുത്തൂറ്റ് ഫിന്‍ കോര്‍പ്പിന്റെ കാസര്‍കോട് ഏരിയാ മാനേജര്‍, കോഴിക്കോട്, കക്കോടി, മക്കടയിലെ ശ്രീനാഥിന്റെ പരാതിയില്‍ കോയിപ്പാടി കടപ്പുറത്തെ എം. നിസാമുദ്ദീന്‍ (31), സ്ഥാപനത്തിലെ ജീവനക്കാരായ ആശാലത, വൈഷ്ണവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആഗസ്ത് 21,22 തിയതികളിലാണ് നിസാമുദ്ദീന്‍ രണ്ടു തവണകളായി 277 ഗ്രാം …

പുണ്യ റബീഹ് മാസം പിറന്നു: ഇനി മദ്ഹ് ഗീതങ്ങളുടെയും സ്വലാത്ത് ധ്വനികളുടെയും 30 ദിനരാത്രങ്ങള്‍

മൊഗ്രാല്‍: കരുണയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയായ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. റബീഹിന്റെ പൊന്നമ്പളി വാനത്തുദിച്ചതോടെയാണ് ഒരു മാസക്കാലത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ഈ മാസം 16നാണ് നബിദിനം. ഇനി വിശ്വാസി സമൂഹത്തിന് ആനന്ദത്തിന്റെയും, സന്തോഷത്തിന്റെയും ദിനരാത്രങ്ങള്‍. മസ്ജിദുകളില്‍ മൗലീദ് പാരായണവും സ്വലാത്ത് ധ്വനികളും ഉയര്‍ന്നു കഴിഞ്ഞു. മദ്രസകള്‍ കേന്ദ്രീകരിച്ചു മദ്ഹ് ഗീതങ്ങളും ഇസ്ലാമിക കലാപരിപാടികളും പ്രഭാഷണങ്ങളും അരങ്ങേറും. ആഘോഷങ്ങള്‍ക്കായി പള്ളികളും മദ്രസകളും ഒരുങ്ങിക്കഴിഞ്ഞു. സന്നദ്ധ സംഘടനകളും പുണ്യ റബീഹ് മാസം വിവിധ പരിപാടികളോടെ …

വീട്ടുജോലിക്കെത്തി സ്വര്‍ണ്ണവും ഐ ഫോണും കവര്‍ന്നു;രണ്ടു യുവതികളെ വീട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി

  കാസര്‍കോട്: വീട്ടില്‍ ജോലിക്കെത്തിയ സമയത്ത് സ്വര്‍ണ്ണവും ഐ ഫോണും സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ച യുവതികളെ വീട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. കയ്യാറില്‍ താമസക്കാരും പത്തനംതിട്ട സ്വദേശികളുമായ ബ്ലസി, ജാന്‍സി എന്നിവരാണ് പിടിയിലായത്. കുബണൂര്‍, ബി.സി റോഡിലെ റഹ്‌മത്ത് മന്‍സിലില്‍ നിന്നു ഐ ഫോണ്‍, മൂന്നേ മുക്കാല്‍പ്പവന്‍ സ്വര്‍ണ്ണം, സ്മാര്‍ട്ട് വാച്ച് എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കയ്യാറില്‍ താമസിച്ച് വീടുകളില്‍ എത്തി ക്ലീനിംഗ് ജോലി ചെയ്തു വരുന്നവരാണ് ബ്ലസിയും …

ബേക്കറി ഉടമയെ കാറില്‍ തട്ടിക്കൊണ്ടു പോയി 9 ലക്ഷം രൂപ കൊള്ളയടിച്ചു; അക്രമത്തിനു ഇരയായ യുവാവ് ആശുപത്രിയില്‍

കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കി ഒന്‍പതു ലക്ഷം രൂപ കൊള്ളയടിച്ച ശേഷം റോഡരുകില്‍ ഉപേക്ഷിച്ചു. അക്രമത്തില്‍ പരിക്കേറ്റ കണ്ണൂര്‍, ചക്കരക്കല്‍, ഇരിവേരി ബിസ്മില്ല മന്‍സിലിലെ റഫീഖി(45)നെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബംഗ്‌ളൂരുവിലെ ബേക്കറി ഉടമയാണ് റഫീഖ്. ബംഗ്‌ളൂരുവില്‍ നിന്നുള്ള ബസില്‍ നിന്നു എത്തിയ റഫീഖ് കമാല്‍ പീടികയില്‍ ആണ് ഇറങ്ങിയത്. ഈ സമയത്ത് മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം റഫീഖിനെ ബലമായി കാറില്‍ കയറ്റി. കാറിനകത്തു വച്ച് …

യു.എസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു, ഒന്‍പതുപേര്‍ക്ക് പരിക്ക്, വിദ്യാര്‍ത്ഥി പിടിയില്‍

ജോര്‍ജിയ: ജോര്‍ജിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്ക്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ അധ്യാപകരുമാണ്. അറ്റ്‌ലാന്റില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് സംഭവം. ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. വെടിയൊച്ച കേട്ട വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ നിന്നു ഇറങ്ങിയോടി സമീപത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ അഭയം തേടുകയായിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി …

ജീവകാരുണ്യ പ്രവര്‍ത്തകനെ ഹണിട്രാപ്പില്‍പ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കേസ്; ഒളിവില്‍ കഴിഞ്ഞ ചെമ്മനാട് സ്വദേശി ഒടുവില്‍ ജയിലില്‍

കാസര്‍കോട്: 59കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി നഗ്നചിത്രം എടുത്ത ശേഷം 5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ചെമ്മനാട് സ്വദേശി ഒടുവില്‍ പൊലീസ് വലയില്‍ കുരുങ്ങി. ചെമ്മനാട്, മുണ്ടാങ്കുളത്തെ സയ്യിദ് റഫീഖി(33)നെയാണ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കേസില്‍ രണ്ടു സ്ത്രീകളടക്കം ഏഴു പേരെ ജനുവരി മാസത്തില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഉദുമ, മാങ്ങാട്, സ്വദേശിയില്‍ നിന്നാണ് സംഘം അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. നേരത്തെ അറസ്റ്റിലായ കുറ്റിക്കാട്ടൂരിലെ എം.പി റുബീന (29) …

തൃശൂര്‍പൂരം കലക്കിയത് മുഖ്യമന്ത്രി; എ.ഡി.ജി.പിക്ക് ആര്‍.എസ്.എസ് ബന്ധം, ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെതിരെയും ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃശൂര്‍പ്പൂരം കലക്കിയത് മുഖ്യമന്ത്രിയാണ്. തൃശൂര്‍ പൂരത്തിനിടയില്‍ കമ്മീഷണര്‍ അഴിഞ്ഞാടുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കണം. എ.ഡി.ജി.പിക്ക് ആര്‍.എസ്.എസ് ബന്ധം ഉണ്ട്. അതു കൊണ്ടാണ് എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി എം.ആര്‍ അജിത്ത്കുമാര്‍ പ്രമുഖ ആര്‍.എസ്.,എസ് നേതാവിനെ പോയി കണ്ടതായും സതീശന്‍ ആരോപിച്ചു. ആര്‍.എസ്.എസിന്റെ ക്യാമ്പു …

മഞ്ചേശ്വരത്ത് വന്‍ ലഹരി മരുന്ന് വേട്ട: 63 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട. 63ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, മുസോടി, പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസി (27)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 7.30ന് കുഞ്ചത്തൂരില്‍ നടത്തിയ പരിശോധനയിലാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ ജോസഫും സംഘവും മയക്കുമരുന്നുമായി പ്രതിയെ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ സി.പി.ഒമാരായ സജിത്ത്, രഘു, ഡാന്‍സാഫ് ടീം …

ഗുരുവായൂരില്‍ സെപ്തംബര്‍ 8ന് ബുക്ക് ചെയ്തത് 330 വിവാഹങ്ങള്‍; എണ്ണം ഇനിയും കൂടുമെന്നും വിലയിരുത്തല്‍

തൃശൂര്‍: റെക്കോര്‍ഡ് എണ്ണം വിവാഹങ്ങള്‍ക്ക് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. സെപ്തംബര്‍ എട്ടിന് ഇതുവരെ 330 വിവാഹങ്ങളാണ് ബുക്കു ചെയ്തിട്ടുള്ളത്. 7ന് ഉച്ചക്ക് 12 വരെ നേരിട്ട് ബുക്കിംഗ് ഉള്ളതിനാല്‍ വിവാഹങ്ങളുടെ എണ്ണം ഇനിയും ഉയരു മെന്നാണ് വിലയിരുത്തല്‍. 227 വിവാഹങ്ങളാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. ഓണത്തിനു മുമ്പുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും സെപ്തംബര്‍ ഏഴിനുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍.

സിനിമാ-നാടക നടന്‍ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

  കണ്ണൂര്‍: പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ വി.പി രാമചന്ദ്രന്‍ (81) അന്തരിച്ചു. റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന രാമചന്ദ്രന്‍ പയ്യന്നൂര്‍ മഹാദേവ ഗ്രാമം വെസ്റ്റ് സ്വദേശിയാണ്. ഭാര്യ: വത്സ രാമചന്ദ്രന്‍ (ഓമന ). മക്കള്‍: ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ ). മരുമക്കള്‍: മാധവന്‍ കെ (ബിസിനസ്, ദുബായ് ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ ). സഹോദരങ്ങള്‍: …

കടുവയെ വേട്ടയാടി കൊന്നു; തോലും പല്ലും നഖങ്ങളും എടുത്ത സംഘം അറസ്റ്റില്‍

  റിസര്‍വ്വ് ഫോറസ്റ്റില്‍ അതിക്രമിച്ചു കയറി കടുവയെ വേട്ടയാടി കൊന്ന സംഘം അറസ്റ്റില്‍. ഷിമോഗ, ഭദ്രാവതി സ്വദേശികളായ ശിവ എന്ന രാജപ്പ (28), വെങ്കിടേഷ് എന്ന മുനിയപ്പ (60), മഞ്ചപ്പ എന്ന നാഗപ്പ (18), വിനോദ എന്ന നാഗപ്പ (48) എന്നിവരെയാണ് ഷിമോഗ ജില്ലാ ഡി.എസ്.എഫ് ആഷിഷ് റെഡ്ഡിയും സംഘവും അറസ്റ്റു ചെയ്തത്. ഷിമോഗ റിസര്‍ച്ച് ഫോറസ്റ്റിലെ ഭദ്രാവതി റിസര്‍വ്വില്‍ അതിക്രമിച്ചു കയറിയാണ് സംഘം കടുവയെ വേട്ടയാടിക്കൊന്നത്.

ഇന്‍ഷൂറന്‍സ് ഓഫീസില്‍ വന്‍ തീപ്പിടുത്തം; ജീവനക്കാരിയടക്കം രണ്ടു പേര്‍ വെന്തുമരിച്ചു

തിരുവനന്തപുരം: ന്യൂഇന്ത്യാ ഇന്‍ഷൂറന്‍സിന്റെ ഫ്രാഞ്ചസി ഓഫീസില്‍ വന്‍ തീപിടിത്തം. ജീവനക്കാരിയടക്കം രണ്ടു സ്ത്രീകള്‍ വെന്തു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പാപ്പനംകോട്ടെ ഓഫീസില്‍ തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണ(25)യാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇടപാടുമായി ബന്ധപ്പെട്ട് എത്തിയ ആളാണെന്നു സംശയിക്കുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സുമാണ് തീയണച്ചത്.

ഒത്തു തീര്‍പ്പിന് വഴങ്ങി അന്‍വര്‍ എം.എല്‍.എ; എ.ഡി.ജി.പി.യെ മാറ്റി നിര്‍ത്തണമോയെന്ന് പാര്‍ട്ടി തീരുമാനിക്കും, പരസ്യപ്രതികരണത്തിനു മുഖ്യമന്ത്രിയുടെ വിലക്ക്

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പി.വി അന്‍വറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു അന്‍വര്‍ തന്റെ മുന്‍നിലപാട് മയപ്പെടുത്തി. എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണോയെന്നു പാര്‍ട്ടി തീരുമാനിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞു. ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കു എഴുതി കൊടുത്തു. പൊലീസിലെ പുഴുക്കുത്തുകള്‍ തുറന്നു കാട്ടുകയാണ് താന്‍ ചെയ്തത്. സഖാവ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം ഞാന്‍ ചെയ്തു-അന്‍വര്‍ പറഞ്ഞു. …

മയിലിനെ കൊന്ന് കറി വച്ച് കഴിച്ചയാള്‍ ജയിലില്‍

കണ്ണൂര്‍: മയിലിനെ കൊന്ന് കറി വച്ച് കഴിച്ചയാള്‍ ജയിലില്‍. തളിപ്പറമ്പിലെ തോമസിനെയാണ് റെയ്ഞ്ച് ഓഫീസര്‍ പി. രതീശനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്കാണ് തോമസിന്റെ വീട്ടിനു മുന്നില്‍ മയില്‍ എത്തിയത്. കാലിനു പരിക്കേറ്റതിനാല്‍ മയിലിന് നടക്കാന്‍ പ്രയാസം ഉണ്ടായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ തോമസ് മരക്കൊമ്പ് കൊണ്ട് എറിഞ്ഞുവീഴ്ത്തി കൊല്ലുകയായിരുന്നു. ഇറച്ചി എടുത്ത ശേഷം അവശിഷ്ടങ്ങള്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്നു വര്‍ഷം മുതല്‍ ഏഴു …

കണ്ണൂരില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍; പ്രതികളില്‍ മൂന്നു പേര്‍ മദ്യം കവര്‍ന്ന കേസിലും പ്രതികള്‍

കണ്ണൂര്‍: കണ്ണൂരില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘം അറസ്റ്റില്‍. ഉളിക്കല്‍, മണ്ടവപ്പറമ്പിലെ മത്സ്യവ്യാപാരി തെക്കെയില്‍ വീട്ടില്‍ ടി.എ സലിം (42), മൈസൂര്‍ സോമവാര്‍പേട്ട, ഗാന്ധിനഗറിലെ എം.എ സഞ്ജയകുമാര്‍ എന്ന സഞ്ജു (30), പേരാവൂര്‍ തിരുവോണപ്പുറം, അമ്പലക്കുഴി സ്വദേശികളായ രഞ്ജിത്ത് എന്ന അമ്പാടി (18), പ്രഷീത് (19), ചതിരൂര്‍ കോളനിയിലെ ശ്രീജേഷ് എന്ന അപ്പുണ്ണി (21) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്ത് പത്തിന് രാത്രി മാടത്തി പൂവത്തില്‍ ഭഗവതി ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച, ഇരിട്ടി ടൗണിലെ രണ്ട് മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലെ …

കരിവേടകത്ത് കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കരിവേടകത്ത് കര്‍ഷകനെ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കല്ല്, എടയച്ചാലിലെ കുഞ്ഞിരാമന്‍ നായര്‍ (60) ആണ് മരിച്ചത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബേഡകം പൊലീസ് കേസെടുത്തു. ഭാര്യ: മീനാക്ഷി. മക്കള്‍: മണികണ്ഠന്‍, മാലിനി, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: കുമാരി, നാരായണന്‍, ഗായത്രി.

സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി അരക്കോടി രൂപ തട്ടി; മുഖ്യപ്രതിയായ ചട്ടഞ്ചാല്‍, ബന്താട് സ്വദേശി അറസ്റ്റില്‍

  കൊച്ചി: സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട്, ചട്ടഞ്ചാല്‍, ബന്താട് ഹൗസില്‍ അബ്ദുല്‍ റഹ്‌മാ(42)നെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് സ്വദേശിയായ പരാതിക്കാരന്റെ സുഹൃത്താണ് അറസ്റ്റിലായ അബ്ദുല്‍ റഹ്‌മാനെന്നു പൊലീസ് പറഞ്ഞു. കൂട്ടു പ്രതികളായ കാസര്‍കോട്ടെ ഇര്‍ഫാന്‍, അമ്മി, ആസിഫ് എന്നിവരടക്കം അഞ്ചു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കലൂര്‍-കതൃക്കടവു റോഡില്‍ ഹോട്ടല്‍ നടത്തിപ്പുകാരനാണ് 35 വയസ്സുള്ള പരാതിക്കാരന്‍. കേസിനെ കുറിച്ച് പൊലീസ് …