കാസര്‍കോട്: മുത്തൂറ്റ് ഫിന്‍ കോര്‍പിന്റെ കുമ്പള ശാഖയില്‍ വന്‍ മുക്കുപണ്ട തട്ടിപ്പ്. 277 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 14,45,025 രൂപ തട്ടിയെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരടക്കം മൂന്നു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുത്തൂറ്റ് ഫിന്‍ കോര്‍പ്പിന്റെ കാസര്‍കോട് ഏരിയാ മാനേജര്‍, കോഴിക്കോട്, കക്കോടി, മക്കടയിലെ ശ്രീനാഥിന്റെ പരാതിയില്‍ കോയിപ്പാടി കടപ്പുറത്തെ എം. നിസാമുദ്ദീന്‍ (31), സ്ഥാപനത്തിലെ ജീവനക്കാരായ ആശാലത, വൈഷ്ണവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആഗസ്ത് 21,22 തിയതികളിലാണ് നിസാമുദ്ദീന്‍ രണ്ടു തവണകളായി 277 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി പണം കൈപ്പറ്റിയത്. സെപ്തംബര്‍ രണ്ടിന് സ്ഥാപനത്തിലെ ഗോള്‍ഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്നു ഏരിയാ മാനേജര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നു പരാതിയില്‍ വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി നിസാമുദ്ദീനെ കാണാനില്ലെന്നു പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് കുമ്പള പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായി കൂട്ടിച്ചേര്‍ത്തു.