തൃശൂര്‍: റെക്കോര്‍ഡ് എണ്ണം വിവാഹങ്ങള്‍ക്ക് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. സെപ്തംബര്‍ എട്ടിന് ഇതുവരെ 330 വിവാഹങ്ങളാണ് ബുക്കു ചെയ്തിട്ടുള്ളത്. 7ന് ഉച്ചക്ക് 12 വരെ നേരിട്ട് ബുക്കിംഗ് ഉള്ളതിനാല്‍ വിവാഹങ്ങളുടെ എണ്ണം ഇനിയും ഉയരു മെന്നാണ് വിലയിരുത്തല്‍. 227 വിവാഹങ്ങളാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. ഓണത്തിനു മുമ്പുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും സെപ്തംബര്‍ ഏഴിനുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍.