കണ്ണൂരില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍; പ്രതികളില്‍ മൂന്നു പേര്‍ മദ്യം കവര്‍ന്ന കേസിലും പ്രതികള്‍

കണ്ണൂര്‍: കണ്ണൂരില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘം അറസ്റ്റില്‍. ഉളിക്കല്‍, മണ്ടവപ്പറമ്പിലെ മത്സ്യവ്യാപാരി തെക്കെയില്‍ വീട്ടില്‍ ടി.എ സലിം (42), മൈസൂര്‍ സോമവാര്‍പേട്ട, ഗാന്ധിനഗറിലെ എം.എ സഞ്ജയകുമാര്‍ എന്ന സഞ്ജു (30), പേരാവൂര്‍ തിരുവോണപ്പുറം, അമ്പലക്കുഴി സ്വദേശികളായ രഞ്ജിത്ത് എന്ന അമ്പാടി (18), പ്രഷീത് (19), ചതിരൂര്‍ കോളനിയിലെ ശ്രീജേഷ് എന്ന അപ്പുണ്ണി (21) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്ത് പത്തിന് രാത്രി മാടത്തി പൂവത്തില്‍ ഭഗവതി ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച, ഇരിട്ടി ടൗണിലെ രണ്ട് മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലെ കവര്‍ച്ച, ഇരിട്ടിയിലെ അധ്യാപകന്‍ നിഖിലേഷിന്റെ ബൈക്ക് കവര്‍ന്ന കേസ് എന്നിവയിലാണ് ടി.എ സലീമിനെയും സഞ്ജയ് കുമാറിനെയും ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു മൂന്നു ഇരുചക്രവാഹനങ്ങളും 9050 രൂപയും പിടികൂടി. സലിം 20വോളം കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
കേളകത്തെ ബിവറേജ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്നു 500 മില്ലിയുടെ 23 കുപ്പി ബ്രാണ്ടി കവര്‍ന്ന കേസിലാണ് അമ്പാടി, പ്രഷിത്, ശ്രീജേഷ് എന്നിവര്‍ അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page