വീഡിയോയില്‍ കാണുന്നതു പോലെ അനുസരിക്കണമെന്ന ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ മനം നൊന്ത് ഭാര്യ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. ബംഗ്‌ളൂരു, പുളിമാവു, സാക്ഷയനഗറിലെ അനുഷ (28)യാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം.
ഓരോ ദിവസവും മൊബൈല്‍ ഫോണില്‍ ഓരോ വീഡിയോകള്‍ കാണിച്ച് ഇതുപോലെ അനുസരിക്കണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നതായി പറയുന്നു. അനുസരിച്ചില്ലെങ്കില്‍ വിവാഹ മോചനത്തിനു കേസു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ഇതില്‍ മനംനൊന്താണ് അനുഷ ജീവനൊടുക്കിയത്. സംഭവം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







