റിസര്‍വ്വ് ഫോറസ്റ്റില്‍ അതിക്രമിച്ചു കയറി കടുവയെ വേട്ടയാടി കൊന്ന സംഘം അറസ്റ്റില്‍. ഷിമോഗ, ഭദ്രാവതി സ്വദേശികളായ ശിവ എന്ന രാജപ്പ (28), വെങ്കിടേഷ് എന്ന മുനിയപ്പ (60), മഞ്ചപ്പ എന്ന നാഗപ്പ (18), വിനോദ എന്ന നാഗപ്പ (48) എന്നിവരെയാണ് ഷിമോഗ ജില്ലാ ഡി.എസ്.എഫ് ആഷിഷ് റെഡ്ഡിയും സംഘവും അറസ്റ്റു ചെയ്തത്. ഷിമോഗ റിസര്‍ച്ച് ഫോറസ്റ്റിലെ ഭദ്രാവതി റിസര്‍വ്വില്‍ അതിക്രമിച്ചു കയറിയാണ് സംഘം കടുവയെ വേട്ടയാടിക്കൊന്നത്.