പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം; യുവതി മരിച്ചു

ബദിയഡുക്ക: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. സഹകരണ വകുപ്പ് ജൂനിയര്‍ ഓഡിറ്റര്‍ മാവിനക്കട്ടയിലെ ടി.നളിനാക്ഷിയാണ് (42) മരിച്ചത്. അരവത്ത് കുതിരക്കോട്ടെ രാഘവന്റെ ഭാര്യയാണ്. ഫെബ്രുവരി 24 നാണ് നളിനാക്ഷി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന നളിനാക്ഷി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. രക്തസ്രാവവും തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് കാരണമെന്ന് പറയുന്നു. നളിനാക്ഷിയുടെ മൂന്നാമത്തെ പ്രസവമാണ്. ധ്യാന്‍ ദീപ്, ലിഷന്ത് എന്നിവരാണ് മറ്റ് മക്കള്‍. മൃതദേഹം ഞായറാഴ്ച രാവിലെ അരവത്ത് കുതിരക്കോട്ടെ ഭര്‍തൃവീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുവച്ചശേഷം …

കബഡി ടൂര്‍ണ്ണമെന്റിന് തോരണം കെട്ടുന്നതിനിടയില്‍ സംസ്ഥാന കബഡിതാരം കുഴഞ്ഞു വീണു മരിച്ചു; ഭാവി താരത്തിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: കബഡി ടൂര്‍ണ്ണമെന്റിനു തോരണം കെട്ടുന്നതിനിടയില്‍ സംസ്ഥാന കബഡി താരം കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട്, പടന്നക്കാട്, അനന്തംപ്പള്ളയിലെ സതീശന്‍- പുഷ്പ ദമ്പതികളുടെ ഏകമകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ നിതിന്‍ കൃഷ്ണ (16)യാണ് മരിച്ചത്.അനന്തംപള്ള, ശബരി ക്ലബ്ബിനു സമീപത്ത് ലജന്റ് കൂട്ടായ്മ തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന കബഡി ടൂര്‍ണ്ണമെന്റിനു പൊലിമയേകാന്‍ തോരണങ്ങള്‍ കെട്ടുന്നതിനിടയിലാണ് നിതിന്‍ കൃഷ്ണ കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവരും സുഹൃത്തുക്കളും ചേര്‍ന്ന് ഉടന്‍ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കോഴിക്കോട് മുക്കം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി …

മംഗല്‍പ്പാടിയില്‍ വന്‍ മയക്കുമരുന്നു വേട്ട; കാറില്‍ കടത്തിയ 38.23 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍, 1,62,500 രൂപയും പിടികൂടി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മംഗല്‍പാടിയിൽ വന്‍ മയക്കുമരുന്നുവേട്ട. കാറില്‍ കടത്തിയ 38.23ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. കാറും 1,62,500 രൂപയും പിടികൂടി. കുബണൂര്‍, പച്ചമ്പള, സഫനഗറിലെ ഇബ്രാഹിം സുഹൈല്‍(23), ബന്തിയോട്, അടുക്ക, കുലക്ക് റോഡിലെ മുഹമ്മദ് അനസുദ്ദീന്‍ (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം എസ്‌ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഞായറാഴ്ച രാത്രി 12.30 മണിയോടെ മംഗല്‍പാടി താലൂക്ക് ആശുപത്രിക്കു …

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയറുകൾ വേർപെട്ടു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സാ.ബസിന്റെ പിന്നിലെ ടയറുകൾ വേർപെട്ടുവെങ്കിലും ഡ്രൈവറുടെ ജാഗ്രത യാത്രക്കാരെ വൻ ദുരന്തത്തിൽ നിന്നു രക്ഷിച്ചു. ബാലരാമപുരത്തു നിന്നു വിഴിത്തത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതു്. വഴിക്കു യാത്രക്കാരെ ഇറക്കി മുന്നോട്ടെടുത്ത ബസ്സിൽ നിന്നു ഭയാനകമായ ശബ്ദം കേട്ട ഡ്രൈവർ അതിവേഗം സാഹസികമായി ബസ് റോഡ് സൈഡിൽ അടുപ്പിച്ചു. താറു ഇറങ്ങി പരിശോധിച്ചപ്പോൾ ബസിന്റെ പിൻവശത്തെ വീലു കൾ ആക്സിലിൽ നിന്നു വേർപെട്ട നിലയിൽ കണ്ടു ആക്സിലും അനുബന്ധ ഉപകരണങ്ങളും തകർന്ന നിലയിലായിരുന്നു. ഉടൻ യാത്രക്കാരെ മറ്റു …

ചുമട്ടുതൊഴിലാളികൾക്കു കുറഞ്ഞ പെൻഷൻ 5000 രൂപവേണം:ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി എം എസ് )

കാസർകോട്:ചുമട്ടുതൊഴിലാളികൾക്കു കുറഞ്ഞ പെൻഷൻ 5000 രൂപവേണമെന്നു ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബിഎംഎസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ വി ബാബു അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുരളീധരൻ ,ഉപേന്ദ്രൻ കോട്ടക്കണ്ണി പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട്മാരായി ഭാസ്കരൻ ചെമ്പിലോട്ട്, സദാശിവൻ മുള്ളേരിയ, തങ്കച്ചൻ പാണത്തൂർ, അനീഷ് പറക്കളായി എന്നി വരെയും ജനറൽ സെക്രട്ടറിയായി ദിനേശ് ബംബ്രാണ യെയും സെക്രട്ടറിമാരായി …

അങ്കക്കളരിയിൽ വൻ തീപിടുത്തം

നീലേശ്വരം :അങ്കക്കളരി സോഫ കമ്പനിക്ക് സമീപം വൻ തീപിടുത്തം. ആളപായമില്ല.ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തം ഉണ്ടായത്.ഒരു ഏക്കറിലധികം പാറ പ്രദേശത്ത് തീ പടർന്നു.സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് തീ പടർന്നത് .സമീപത്ത് തന്നെ നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും ഓരോ ചെറിയ പ്ലോട്ടിനും ചുറ്റുമതിൽ ഉണ്ടായതിനാൽ തീ എളുപ്പത്തിൽ നിയന്ത്രണ വിധേയമാക്കാനായി . അതിനാൽ മറ്റ് അപകടങ്ങൾ ഒന്നും സംഭവിച്ചില്ല.സോഫ കമ്പനിയിലേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തത്തിൽ കലാശിച്ചേനെ.സമീപത്ത് തന്നെ ഒരു ഇൻറർലോക്ക് കമ്പനിയും പ്രവർത്തിക്കുന്നുണ്ട്.നാട്ടുകാർ ചേർന്ന് തീയണച്ചു.

മുസ്ലിം ലീഗിന്റെ മുഖ്യ അജണ്ട ഇഹപരലോക വിജയത്തിനുള്ള പ്രവർത്തനങ്ങൾ : കെ ബി മുഹമ്മദ് കുഞ്ഞി

പള്ളങ്കോട്: ഇഹപരലോക വിജയത്തിനുള്ള പ്രവർത്തനങ്ങളാണ മുസ്ലിം ലീഗ് ആവിർഭാവകാലം മുതൽ നടത്തുന്നതെന്നു ലീഗ് നേതാവ് കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. നാല് വോട്ടിന് വേണ്ടി എന്തും കാണിക്കാൻ മ. ലീഗിനെ കിട്ടില്ലെന്നുപള്ളങ്കോട്ടു റംസാൻ റിലീഫ് ഉദ് ഘാടനം ചെയ്തു കൊണ്ട് ഉദുമ , മണ്ഡ:ലം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പറഞ്ഞു. ലീഗ് ശാഖാ പ്രസിഡണ്ട് ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അഷ്റഫ് പള്ളത്തൂർപഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ്‌ ഹാജി സി എച്, സെക്രട്ടറി സിറാജ് കെ …

ആസ്‌ക് ജി.സി.സി കാരുണ്ണ്യവർഷം: റംസാൻ കിറ്റ് വിതരണം ചെയ്തു

ആലംപാടി : ആസ്‌കിന്റെ ആഭിമുഖ്യത്തിൽ, ആസ്‌ക് -ജി.സി.സി കാരുണ്ണ്യവർഷം പദ്ധതിയിൽപ്പെടുത്തി നിർധരരായ കുടുംബങ്ങൾക്ക്  റംസാൻ കിറ്റ് വിതരണം ചെയ്തു,വാർഡ് മെമ്പർ മാഹിൻ ആലംപാടി, ആസ്ക് പ്രസിഡന്റ് സിദ്ദിഖിന് കൈമാറി ഉദ്ഘാടനം ചെയ്തു, ക്ലബ്ബ് അംഗങ്ങൾ സംബന്ധിച്ചു,

മഞ്ചേശ്വരം എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം:എൻഡിഎമഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണം സോങ്കാലിൽ ചുമരെഴുതിക്കൊണ്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി, വിജയ് കുമാർ റൈ, മണികണ്ഠ റൈ, ലോകേഷ് നോണ്ട, ആദർശ് ബി.എം, സുനിൽ അനന്തപുരം, വത്സരാജ് കെപി, സംബന്ധിച്ചു.

പരപ്പച്ചാലിലെ കെ.വി.ശ്രീജ അന്തരിച്ചു

കരിന്തളം: പരപ്പച്ചാല്‍ ചേനറ്റാടിയിലെ കെ.വി .ശ്രീജ (43) അന്തരിച്ചു. രോഗ ബാധിതയായി ചികിത്സയിലായിരുന്നു. സി പി എം പരപ്പച്ചാല്‍ ബ്രാഞ്ചംഗമാണ്. കുടുംബശ്രി 13-ാം വാര്‍ഡ് പ്രസിഡണ്ട്, കര്‍ഷക സംഘം വില്ലേജ് കമ്മറ്റിയംഗം, പരപ്പച്ചാല്‍ യൂണിറ്റ് സെക്രട്ടറി, എന്‍.ആര്‍ഇ ജി വാര്‍ഡ് കമ്മറ്റിയംഗം, കാലിച്ചാമരം പൊതുജന വായനശാല പ്രവര്‍ത്തക എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ്. ടി.പി. ബിജു (ചേനറ്റാടി). കെ.വി.ബാലന്റെയും കെ.വി.ലക്ഷ്മിയുടെയും മകളാണ്. ഏക മകള്‍: അഹിന (എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: കെ.വി.ശ്രീകല (നീലേശ്വരം …

ഉമേശന്‍ വേളൂര്‍ വെള്ളരിക്കുണ്ട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്

കരിന്തളം: ഭീമനടിയിലെ വെള്ളരിക്കുണ്ട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായി ഉമേശന്‍ വേളൂരിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ എതിര്‍ല്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ യുവ നേതാവായ ഉമേശന്റ ഐക്യകണ്‌ഠേനയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.ഉമേശന്‍ വേളൂര്‍ കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് പ്രസിഡന്റ്, മുന്‍ പഞ്ചായത്ത് മെമ്പര്‍, യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍, ജീവകാരുണ്യ- വികസന- ക്ഷേമ-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയാണ്.ക്ഷേത്രാ ഘോഷകമ്മിറ്റിഭാരവാഹിയായും പ്രവര്‍ത്തിച്ചു. ബാങ്ക് വൈ.പ്രസിഡന്റായി അഗസ്റ്റിന്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.

വിദ്യാഭ്യാസ റിയാലിറ്റി ഷോ: നീലേശ്വരം ജി.എൽ പി സ്ക്കൂളിനു അഭിമാന നേട്ടം; വിദ്യാർത്ഥികൾക്ക് ഊഷ്മള സ്വീകരണം

കാസർകോട്: പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ നീലേശ്വരം ജി.എൽ.പി. സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും പി.ടി.എയുടെയും നാട്ടുകാരുടെയും നേത്യത്വത്തിൽ സ്വീകരണം നല്കി. നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.സതീശൻ എന്നിവർ ബൊക്കെ നല്കി സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി , വിദ്യാഭ്യാസ സ്ഥിരം സമിതി …

ഒമാനിൽ എണ്ണ കപ്പലിനു നേരെ ആക്രമണം; 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ: പശ്ചിമേഷ്യയിൽ സംഘർഷo കൂടുതൽ രൂക്ഷമാകുന്നു. ഒമാനിൽ ഗസബ് തുറമുഖത്തിന് സമീപം കൂറ്റൻ എണ്ണകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്നു ഒമാൻ ആരോപിച്ചു. എണ്ണ കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാരുണ്ടായിരുന്നു.ആക്രമണത്തിൽ നാലു പേർക്ക് നിസാര പരിക്കേറ്റു.അതേസമയം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനം ഉണ്ടായി. തുടർച്ചയായി സുരക്ഷാ സൈറണുകൾ മുഴങ്ങുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ യു.എസ് കോൺസുലേറ്റർ ആ ക്രമിച്ചു; വെടിവയ്പിൽ 7 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കറാച്ചി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ  പാകിസ്താനിൽ വൻപ്രതിഷേധം. കറാച്ചിയിലെ യുഎസ് എംബസി പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്ത ശേഷം തീയിട്ടു.സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍എഴു പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.  പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. തുടർന്നുണ്ടായ വെടിവെപ്പിലാണ് ഏഴു പേര്‍ കൊല്ലപ്പെട്ടത്. 30ലേറെ പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങൾ കറാച്ചിയിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചതായി പൊലീസിനെ ഉദ്ധരിച്ചു കൊണ്ട് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ചുലക്ഷം രൂപ വില വരുന്ന സ്ഥലത്തെ ചൊല്ലി തർക്കം; യുവാവിനെ അടിച്ചു കൊന്ന് കുഴിച്ചുമൂടി

അഹമ്മദാബാദ്: സ്ഥല തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി. താജ് മുഹമ്മദ് ഭായ് ഭട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 19 മുതൽ ഇയാളെ കാണാതായതായിരുന്നു. ഗുജറാത്തിലെ വ്യവസായ കേന്ദ്രമായ മോർബിയിലാണ് സംഭവം. സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാമെന്നും പണം നൽകാമെന്നും വിശ്വസിപ്പിച്ച് താജ് മുഹമ്മദിനെ ഭദിയാഡിന് സമീപമുള്ള വിജനമായ ഒരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഫാം ഹൗസിൽ വച്ച് പ്ലാസ്റ്റിക് പൈപ്പുകളും മരത്തടികളും …

സ്വര്‍ണ്ണവില ഇന്നും കുതിപ്പില്‍; പവനു 3200 വര്‍ധിച്ച് 1,26,920 രൂപ

കൊച്ചി: ഞായറാഴ്ച അവധി ദിവസമായിട്ടും സ്വര്‍ണ്ണവില ഇന്നും കുതിപ്പില്‍. രാവിലെ ഒരു പവന് ഒറ്റയടിക്കു 3200 രൂപ വര്‍ധിച്ചു. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,26,920 രൂപയായി ഉയര്‍ന്നു. മൂന്നു ദിവസം കൊണ്ട് 8840 രൂപ ഒരു പവന്‍ സ്വര്‍ണ്ണത്തിനു വില വര്‍ധിച്ചു. ഗ്രാമിന് മൂന്നു ദിവസത്തിനുള്ളില്‍ 1,105 രൂപ വര്‍ധിച്ചു. മധ്യേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണ്ണവില കുതിപ്പെന്നു കരുതുന്നു.

നാഗ്പൂരിൽ വൻ സ്ഫോടനം: 17 മരണം; 18 പേർക്ക് പരിക്ക്

മുംബൈ: നാഗ്പൂരിലെ സ്ഫോടക വസ്തു ഫാക്ടറിയിൽ വൻ സ്ഫോടനം. 17 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് .ഞായറാഴ്ച രാവിലെ യാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. സൈന്യത്തിന് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ നിർമ്മിച്ച് നൽകുന്ന വൻകിട ഫാക്ടറിയായ എസ്.ബി.എൽ ലിമിറ്റഡിൽ ആണ് സ്ഫോടനം നടന്നത് .കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി.

കീഴ്മാല പുതിയ സ്ഥാനം നവീകരണ കലശം: ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം:കരിന്തളംകീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് ചോയ്യംങ്കോട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ രഘുനാഥൻ ഉദ്ഘാടനംചെയ്തു. തലയടുക്കത്ത് നടന്ന ആഘോഷ കമ്മിറ്റി യോഗത്തിൽ ജനറൽ കൺവീനർ എം വി പത്മനാഭൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ,കരിന്തളം സൈനിക കൂട്ടായ്മ സെക്രട്ടറി വസന്തൻ പി തോളേനി,കരിന്തളം വാട്സ് ആപ്പ് കൂട്ടായ്മ സെക്രട്ടറി രഞ്ജിരാജ് കരിന്തളം,സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി …