കബഡി ടൂര്‍ണ്ണമെന്റിന് തോരണം കെട്ടുന്നതിനിടയില്‍ സംസ്ഥാന കബഡിതാരം കുഴഞ്ഞു വീണു മരിച്ചു; ഭാവി താരത്തിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: കബഡി ടൂര്‍ണ്ണമെന്റിനു തോരണം കെട്ടുന്നതിനിടയില്‍ സംസ്ഥാന കബഡി താരം കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട്, പടന്നക്കാട്, അനന്തംപ്പള്ളയിലെ സതീശന്‍- പുഷ്പ ദമ്പതികളുടെ ഏകമകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ നിതിന്‍ കൃഷ്ണ (16)യാണ് മരിച്ചത്.
അനന്തംപള്ള, ശബരി ക്ലബ്ബിനു സമീപത്ത് ലജന്റ് കൂട്ടായ്മ തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന കബഡി ടൂര്‍ണ്ണമെന്റിനു പൊലിമയേകാന്‍ തോരണങ്ങള്‍ കെട്ടുന്നതിനിടയിലാണ് നിതിന്‍ കൃഷ്ണ കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവരും സുഹൃത്തുക്കളും ചേര്‍ന്ന് ഉടന്‍ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കോഴിക്കോട് മുക്കം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. രണ്ടു ദിവസത്തെ അവധിക്ക് അനന്തംപള്ളയിലെ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു നിതിന്‍ കൃഷ്ണ. പിതാവ് പയ്യന്നൂര്‍, മാതമംഗലം സ്വദേശിയാണ്.
പത്താംക്ലാസ് വരെ നീലേശ്വരം രാജാസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീടാണ് മുക്കം സ്‌കൂളില്‍ ചേര്‍ന്നത്. കബഡിയിലെ മിന്നും താരമെന്ന് അറിയപ്പെട്ടിരുന്ന നിതിന്‍ കൃഷ്ണ സംസ്ഥാന ടീം അംഗമായിരുന്നു. ഭാവിയുടെ വാഗ്ദാനമായിരുന്ന യുവ കായിക താരത്തിന്റെ ആകസ്മിക മരണം നാടിനെയും കബഡി പ്രേമികളെയും കണ്ണീലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page