വിദ്യാഭ്യാസ റിയാലിറ്റി ഷോ: നീലേശ്വരം ജി.എൽ പി സ്ക്കൂളിനു അഭിമാന നേട്ടം; വിദ്യാർത്ഥികൾക്ക് ഊഷ്മള സ്വീകരണം

കാസർകോട്: പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ നീലേശ്വരം ജി.എൽ.പി. സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും പി.ടി.എയുടെയും നാട്ടുകാരുടെയും നേത്യത്വത്തിൽ സ്വീകരണം നല്കി. നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.സതീശൻ എന്നിവർ ബൊക്കെ നല്കി സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി , വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.സതീശൻ, മുൻ ചെയർപേഴ്സൺ വി.ഗൗരി , മുൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി. ഭാർഗവി , പ്രധാന അധ്യാപകൻ പി.കെ.ബിജു, പി.ടി.എ പ്രസിഡണ്ട് എം.വി.ദീപു, എസ്.എം സി ചെയർമാൻ പി.കെ.രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് സിന്ധു സതീഷ്, കെ.അശിത, സംസാരിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page