ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയറുകൾ വേർപെട്ടു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സാ.ബസിന്റെ പിന്നിലെ ടയറുകൾ വേർപെട്ടുവെങ്കിലും ഡ്രൈവറുടെ ജാഗ്രത യാത്രക്കാരെ വൻ ദുരന്തത്തിൽ നിന്നു രക്ഷിച്ചു. ബാലരാമപുരത്തു നിന്നു വിഴിത്തത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതു്. വഴിക്കു യാത്രക്കാരെ ഇറക്കി മുന്നോട്ടെടുത്ത ബസ്സിൽ നിന്നു ഭയാനകമായ ശബ്ദം കേട്ട ഡ്രൈവർ അതിവേഗം സാഹസികമായി ബസ് റോഡ് സൈഡിൽ അടുപ്പിച്ചു. താറു ഇറങ്ങി പരിശോധിച്ചപ്പോൾ ബസിന്റെ പിൻവശത്തെ വീലു കൾ ആക്സിലിൽ നിന്നു വേർപെട്ട നിലയിൽ കണ്ടു ആക്സിലും അനുബന്ധ ഉപകരണങ്ങളും തകർന്ന നിലയിലായിരുന്നു. ഉടൻ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. എങ്കിലും വിവരമറിഞ്ഞെത്തിയ ക്ഷുഭിതരായ നാട്ടുകാർ പൊട്ടിത്തെറിച്ചു. കണ്ടം വച്ച ബസുകൾ അറ്റകുറ്റപ്പണി നടത്താതെ കൊണ്ടു നടക്കുന്നതാണു യാത്രക്കാരുടെ ജീവനു ഭീഷണി ഉയർത്തുന്നതെന്ന് അവർ ആരോപിച്ചു. അപകട കാരണം കെ.എസ്.ആർ.ടി.സി. അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page