പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം; യുവതി മരിച്ചു

ബദിയഡുക്ക: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. സഹകരണ വകുപ്പ് ജൂനിയര്‍ ഓഡിറ്റര്‍ മാവിനക്കട്ടയിലെ ടി.നളിനാക്ഷിയാണ് (42) മരിച്ചത്. അരവത്ത് കുതിരക്കോട്ടെ രാഘവന്റെ ഭാര്യയാണ്. ഫെബ്രുവരി 24 നാണ് നളിനാക്ഷി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന നളിനാക്ഷി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. രക്തസ്രാവവും തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് കാരണമെന്ന് പറയുന്നു.

നളിനാക്ഷിയുടെ മൂന്നാമത്തെ പ്രസവമാണ്. ധ്യാന്‍ ദീപ്, ലിഷന്ത് എന്നിവരാണ് മറ്റ് മക്കള്‍. മൃതദേഹം ഞായറാഴ്ച രാവിലെ അരവത്ത് കുതിരക്കോട്ടെ ഭര്‍തൃവീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുവച്ചശേഷം വൈകുന്നേരം മാവിനക്കട്ടയിലെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page