കായംകുളം കൃഷ്ണപുരത്ത് വീട്ടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്തു കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ മൃതദേഹം കാണപ്പെട്ടു.കൃഷ്ണപുരം പാലസ് വാര്‍ഡിലെ കിഴക്കേ വീട്ടില്‍ സരളയുടെ വീട്ടിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.സരളയുടെ സഹോദരന്റെ ഭാര്യ സിന്ധുവായിരിക്കും മരിച്ചതെന്നു സംശയിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്ര ജീവനക്കാരിയായ സരള ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ കത്തുന്നതു കണ്ടുവെന്നും വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചെന്നും അവര്‍ പറയുന്നു. തീകെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.

സി. രാമചന്ദ്രന്‍ സിപിഎം ബേഡകം ഏരിയാ സെക്രട്ടറി; അച്ഛനും മകനും ഏരിയാ കമ്മിറ്റിയില്‍

കാസര്‍കോട്: സിപിഎം ബേഡകം ഏരിയാ സെക്രട്ടറിയായി സി. രാമചന്ദ്രനെ തെരഞ്ഞെടുത്തു. മുന്നാട്ട് നടന്ന സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അച്ഛനും മകനും ഏരിയാ കമ്മിറ്റിയില്‍ ഒരേ സമയത്ത് ഇടം നേടിയെന്ന പ്രത്യേകത കൂടി ബേഡകം ഏരിയാ സമ്മേളനത്തില്‍ ഉണ്ടായി. ഇ.കുഞ്ഞിരാമനും മകന്‍ ബിപിന്‍രാജ് പായവുമാണ് കമ്മിറ്റിയിലെത്തിയത്. എം. അനന്തന്‍, കെ.പി രാമചന്ദ്രന്‍ ചാളക്കാട്, കെ. മുരളീധരന്‍, കെ. ബാലകൃഷ്ണന്‍, എം. മിനി, ഓമനാരാമചന്ദ്രന്‍, ആല്‍ബിന്‍മാത്യു, പി. ഗോപിനാഥന്‍, ടി.കെ മനോജ്, കെ. സുധീഷ്, കെ.എന്‍ രാജന്‍, ഇ. …

ജില്ലാ കലോത്സവം: കാറഡുക്ക സ്‌കൂളിനു അഭിമാനമായി ദില്‍ന; കന്നിമത്സരത്തില്‍ മൂന്നു എഗ്രേഡുകള്‍

കാസര്‍കോട്: ഉദിനൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കാറഡുക്ക സ്‌കൂളിലെ ദില്‍നാദിലീപിനു മിന്നുന്ന നേട്ടം. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദില്‍ന ആദ്യമായാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുത്തത്. യു.പി വിഭാഗം നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും കുച്ചുപ്പുടിയിലും സംഘനൃത്തത്തിലും എ ഗ്രേഡും നേടിയാണ് ഈ കൊച്ചുമിടുക്കി കാറഡുക്ക സ്‌കൂളിന്റെ അഭിമാനമായത്. ദിലീപ് നായര്‍ കുണ്ടാറുടെയും അധ്യാപികയായ ശ്രീലേഖയുടെയും മകളാണ് ദില്‍ന.

വീട്ടമ്മ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടമ്മയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, മുന്നാട്, തോരണത്തെ കൃഷ്ണന്റെ ഭാര്യ കാര്‍ത്യായനി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8 മണിക്കും അഞ്ചുമണിക്കും ഇടയിലാണ് മരണപ്പെട്ടതെന്നു സംശയിക്കുന്നു. കാര്‍ത്യായനിയുടെ സഹോദരന്‍ ദാമോദരന്റെ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

റേഷന്‍ കടയിലേക്ക് പോയ യുവതി ഇനിയും തിരിച്ചെത്തിയില്ല; മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്

കാസര്‍കോട്: റേഷന്‍ ഷോപ്പിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായി. വെള്ളരിക്കുണ്ട്, ബളാല്‍, അരീക്കരയിലെ ആര്‍.കെ പ്രദീപന്റെ ഭാര്യ സി.എം പ്രജിത (29)യെ ആണ് കാണാതായത്. നവംബര്‍ 25ന് രാവിലെ പത്തുമണിക്ക് മങ്കയത്തുള്ള റേഷന്‍ ഷോപ്പിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഭര്‍ത്താവിന്റെ പരാതി പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തൊടെ നടത്തിയ അന്വേഷണത്തില്‍ …

പ്രേതബാധയില്ലാതാക്കാന്‍ പൂജ; സ്വര്‍ണ്ണാഭരണങ്ങളുമായി യുവ മന്ത്രവാദി മുങ്ങി

കൊച്ചി: പ്രേതബാധ മാറ്റാന്‍ പൂജകള്‍ നടത്താന്‍ എത്തിയ യുവമന്ത്രവാദി പതിനൊന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങി. കുടുംബനാഥന്റെ മദ്യപാനവും കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേനയാണ് യുവാവ് വീട്ടിലെത്തിയത്. നായരമ്പലം, നെടുമങ്ങാട് സ്വദേശി നല്‍കിയ പരാതി പ്രകാരം പറവൂര്‍, താണിപ്പാടം സ്വദേശി ശ്യാം എന്നയാള്‍ക്കെതിരെ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വീട്ടുകാരുടെ ബന്ധുവായ ഒരു സ്ത്രീ മുഖേനയാണ് മന്ത്രവാദിയായ യുവാവിനെ പരിചയപ്പെട്ടത്. പൂജയ്ക്കു മുന്നോടിയായി ശരീരത്തിലും മറ്റിടങ്ങളിലും സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കിഴികെട്ടി 60 ദിവസം പൂജയില്‍ സമര്‍പ്പിക്കണമെന്നു പറഞ്ഞാണ് സ്വര്‍ണ്ണം …

എ.കെ.ജി സെന്ററില്‍ നിന്നു പിരിച്ചുവിട്ട ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നിന്നു പിരിച്ചു വിട്ട ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട്, പുലിപ്പാറ, അഭിലാഷ് ഭവനില്‍ സാബു(67)വിനെയാണ് വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മാസം മുമ്പാണ് സാബുവിനെ എകെജി സെന്ററില്‍ നിന്നു പിരിച്ചു വിട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഓര്‍ക്കാന്‍ ഒരു താങ്ക്‌സ്ഗിവിംഗ്; പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം അച്ഛനും മകളും കണ്ടുമുട്ടി, കണ്ണുനീര്‍ പുനഃസമാഗമം

-പി പി ചെറിയാന്‍ കാറ്റി, ടെക്‌സാസ്: പതിറ്റാണ്ടുകളുടെ അന്വേഷണത്തിനു ശേഷം മകള്‍ തന്റെ പിതാവിനെ കണ്ടെത്തി. പുനഃസമാഗമം സന്തോഷത്തോടൊപ്പം കണ്ണീരില്‍ കുതിര്‍ന്നു. ജൂലി കാരോണ്‍ തന്റെ ജീവിതകാലം മുഴുവന്‍ കാത്തിരുന്ന ഒരു നിമിഷമാണ് പുനസമാഗമത്തിലൂടെ വീണ്ടെടുത്തത്.”എന്റെ പിതാവിനെ കണ്ടെത്താന്‍ മൂന്നാഴ്ചയെടുത്തു എന്നതാണ് അത്ഭുതം,” ജൂലി പങ്കുവെച്ചു. ”എനിക്ക് വിവരിക്കാന്‍ പോലും കഴിയാത്ത ഒരു നിമിഷം മാത്രമായിരുന്നു അത്. എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ എന്നെ ദത്തെടുത്തതിനാല്‍ എന്റെ പിതാവ് ആരാണെന്ന് ആശ്ചര്യപ്പെടുന്നത് എന്റെ മുഴുവന്‍ ജീവിതത്തിന്റെയും വികാരങ്ങള്‍ മാത്രമായിരുന്നു. …

ഡാളസിലെ മക്കിന്നി അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വെടിവെപ്പ്: രണ്ട് മരണം, രണ്ട് പേര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍ ഡാളസ്: ബുധനാഴ്ച മക്കിന്നി അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. നോര്‍ത്ത് മക്‌ഡൊണാള്‍ഡ് സ്ട്രീറ്റിലെ 3300 ബ്ലോക്കിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് രാത്രി എട്ടു മണി കഴിഞ്ഞു വെടിവെപ്പുണ്ടായത്.കോംപ്ലക്സില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡോഡ്ജ് പിക്കപ്പ് ട്രക്കിലെ യാത്രക്കാരന്റെ അടുത്തേക്ക് ഒരാള്‍ വരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഡോഡ്ജ് ട്രക്കിന്റെ ഡ്രൈവര്‍ തന്റെ പരിക്കേറ്റ യാത്രക്കാരനായ 20 കാരനായ പ്രിന്‍സ്റ്റണിനെ മെഡിക്കല്‍ …

ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ഉപ്പള സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 8.77 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ അബൂബക്കര്‍ സിദ്ദിഖി (28)നെയാണ് മഞ്ചേശ്വരം എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ മീഞ്ച, കുളൂരില്‍ വച്ചാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതിക്ക് മറ്റ് ഏതെങ്കിലും കേസുകളില്‍ ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പ് സെക്രട്ടറിയായി ഡാളസ്പാസ്റ്റര്‍ സ്‌കോട്ട് ടര്‍ണറെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു

-പി പി ചെറിയാന്‍ പ്ലാനോ(ഡാളസ്): പ്ലാനോ മെഗാചര്‍ച്ച് പ്രെസ്റ്റണ്‍വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായ സ്‌കോട്ട് ടര്‍ണറെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പിന്റെ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്തു. കഴിഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് പ്ലാനോ പാസ്റ്റര്‍ HUD-യില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ (എന്‍എഫ്എല്‍) വാഷിംഗ്ടണ്‍ കമാന്‍ഡേഴ്സ്, സാന്‍ ഡീഗോ ചാര്‍ജേഴ്സ്, ഡെന്‍വര്‍ ബ്രോങ്കോസ് എന്നിവരോടൊപ്പം ഏകദേശം 10 വര്‍ഷമായി ടര്‍ണര്‍ തന്റെ ബിരുദാനന്തര കരിയര്‍ തുടരുന്നു.ടര്‍ണര്‍ ടെക്‌സസ് ഹൗസില്‍ …

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷന്‍ പശ്ചിമബംഗാള്‍ സ്വദേശി; എത്തിയത് ജോലി തേടി, സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: ബുര്‍ഖയിട്ടെത്തിയ പുരുഷനെ കുമ്പള പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പശ്ചിമബംഗാള്‍, നാദിയ, ഗാലാനാബിയയിലെ നസീബുള്‍ (30)ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുമ്പള ടൗണിലെ ബസ് വെയ്റ്റിംഗ് ഷെഡില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. സ്ത്രീകള്‍ക്കു സമീപത്ത് ഇരിക്കുകയും നില്‍ക്കുകയും ചെയ്ത ബുര്‍ഖധാരിയുടെ ചലനത്തില്‍ സംശയം തോന്നിയവരാണ് നസീബുളിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.നസീബുള്‍ കുമ്പളയില്‍ എത്തിയതിനെകുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-”ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ജോലി തേടിയാണ് ഇയാള്‍ കുമ്പളയില്‍ എത്തിയത്. പല സ്ഥലങ്ങളിലും കറങ്ങി …

കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആള്‍ എം.ഡി.എം.എ.യുമായി അറസ്റ്റില്‍; കാറും കസ്റ്റഡിയില്‍, പൊലീസ് എത്തിയത് വേഷം മാറി

കാസര്‍കോട്: കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആളെ 1.530 ഗ്രാം എം.ഡി.എം.എ.യുമായി പൊലീസ് അറസ്റ്റു ചെയ്തു. കൊടിയമ്മ, ചായിക്കട്ടയിലെ പി.എ മുഹമ്മദി(51)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ കൊടിയമ്മ ജംഗ്ഷനില്‍ വച്ചാണ് അറസ്റ്റ്. രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐ.യും പൊലീസുകാരും വേഷം മാറിയെത്തി പതുങ്ങിയിരിക്കുകയായിരുന്നു. കാര്‍ എത്തിയപ്പോള്‍ പൊലീസ് സംഘം ചാടി വീണ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാറിനകത്തു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. …

ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്‌സില്‍ ചരിത്രം സൃഷ്ടിച്ചു ഹാസ്യനടന്‍ വീര്‍ദാസ്

-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: നടന്‍ വീര്‍ദാസ് ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണില്‍ 52-ാമത് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്‌സ് നടത്തി ചരിത്രം സൃഷ്ടിച്ചു, അഭിമാനകരമായ വേഷം ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ എന്റര്‍ടെയ്‌നറായി.സ്റ്റാന്‍ഡ്-അപ്പ് സ്‌പെഷ്യല്‍ ലാന്‍ഡിംഗിനായി 2023-ല്‍ ഒരു ഇന്റര്‍നാഷണല്‍ എമ്മി നേടിയ ദാസ്, ലോകമെമ്പാടുമുള്ള ടെലിവിഷനിലെ മികവ് ആഘോഷിച്ച താരങ്ങള്‍ നിറഞ്ഞ ഇവന്റിലേക്ക് തന്റെ വ്യാപാരമുദ്രയായ നര്‍മ്മവും കരിഷ്മയും കൊണ്ടുവന്നു.ദാസിന്റെ ആതിഥേയ ചുമതലകള്‍ അന്താരാഷ്ട്ര വേദിയിലെ ഇന്ത്യന്‍ പ്രാതിനിധ്യത്തില്‍ സുപ്രധാന നിമിഷമായി. കഥപറച്ചില്‍ ചിരിയെ സമര്‍ത്ഥമായി പ്രയോഗിക്കുന്നതോടൊപ്പം കഥയുടെ …

തേനീച്ചയുടെ കുത്തേറ്റ് പത്രവിതരണക്കാരന്‍ മരിച്ചു

മംഗ്‌ളൂരു: തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്രവിതരണക്കാരന്‍ മരിച്ചു. ബജ്‌പെ, പോര്‍ക്കോടിയിലെ പുഷ്പരാജ് ഷെട്ടി (45) യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വീടുകള്‍തോറും കാല്‍ നടയായി എത്തി പത്രവിതരണം നടത്തുന്ന ആളാണ് പുഷ്പരാജ്. ബുധനാഴ്ച രാവിലെ പത്രവിതരണത്തിനിടയില്‍ ബജ്‌പെ, കെഞ്ചരു, താങ്ങടിയില്‍ വച്ചാണ് കൂട്ടത്തോടെ എത്തിയ തേനീച്ചകള്‍ ആക്രമിച്ചത്. പത്രവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നു ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതും സ്വാതന്ത്രദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും പുഷ്പരാജിനെ ശ്രദ്ധേയനാക്കിയിരുന്നു. അവിവാഹിതനാണ്.

ജിമ്മിന്റെ മറവില്‍ മയക്കുമരുന്നു വില്‍പ്പന; 23 കിലോ കഞ്ചാവും 33 ഗ്രാം എം.ഡി.എം.എ.യുമായി പരിശീലകന്‍ അറസ്റ്റില്‍

കൊച്ചി: ജിംനേഷ്യം സെന്ററില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 23.246കിലോ കഞ്ചാവും 33 ഗ്രാം എം.ഡി.എം.എ.മായി ജിം പരിശീലകന്‍ അറസ്റ്റില്‍. കണ്ണൂര്‍, വെള്ളോറ, കാരിപ്പിള്ളി, കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദിനെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ് ജനീഷും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി വിനോദിനായി തെരച്ചില്‍ തുടരുന്നു.ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജിംനേഷ്യം സെന്ററിന്റെ മറവിലാണ് ലഹരി വില്‍പ്പന നടത്തിയിരുന്നതെന്നു എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു എക്‌സൈസ് പരിശോധന

മോഷ്ടിച്ച സൈക്കിളിലെത്തി കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ എ.കെ സിദ്ദിഖ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തലശ്ശേരി, തിരുവങ്ങാട്, അനിയം കൊല്ലംഹൗസില്‍ എ.കെ സിദ്ദിഖ് (60) അറസ്റ്റില്‍. കണ്ണൂര്‍, തളാപ്പിലെ സി.എസ്.ഐ പള്ളി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് സിദ്ദിഖിനെ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജിനു സമീപത്തെ വീട്ടില്‍ നിന്നു മോഷ്ടിച്ചെടുത്ത സൈക്കിളുമായാണ് സിദ്ദിഖ് തളാപ്പില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. കവര്‍ച്ച നടത്തിയ ശേഷം പള്ളിമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും സിസിടിവി ക്യാമറകളും കവര്‍ച്ച ചെയ്താണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മറ്റു സിസിടിവി …

അലഞ്ഞു നടന്ന ആളെ പിടിച്ചു കൊണ്ടുപോയി അടിച്ചു കൊന്ന കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളെ പിടിച്ചു കൊണ്ടു പോയി അടിച്ചു കൊന്ന ശേഷം മൃതദേഹം പാറപ്പുറത്ത് ഉപേക്ഷിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. ചപ്പാരപ്പടവ്, കാനാമഠത്തില്‍ പ്രഭാകരന്‍ (55) കൊലക്കേസിലെ പ്രതികളായ കെ. മുസ്തഫ, കെ.പി ആരിഫ്, എ.പി മിര്‍ഷാദ്, പി.കെ അര്‍ഷാദ് എന്നിവരെയാണ് തലശ്ശേരി അഡീ.സെഷന്‍സ് ജഡ്ജി ഫിലിപ് തോമസ് വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.2016 ഫെബ്രുവരി 28ന് ആണ് കേസിനാസ്പദമായ സംഭവം. വളരെ ചെറുപ്പത്തില്‍ തന്നെ മോഷണരംഗത്തെത്തിയ ആളാണ് പ്രഭാകരന്‍. പിന്നീട് …