തയ്യല്‍ മേഖലയെ സംരക്ഷിക്കാന്‍ തൊഴില്‍ സംരക്ഷണ നിയമം വേണം: കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോ.

നീലേശ്വരം : തകര്‍ന്നുകൊണ്ടിരിക്കുന്ന തയ്യല്‍ മേഖലയെ സംരക്ഷിക്കാന്‍ തൊഴില്‍ സംരക്ഷണ നിയമം കൊണ്ടുവരണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു. തയ്യല്‍തൊഴിലാളി ക്ഷേമനിധി ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സീനിയോറിറ്റി അനുസരിച്ചുള്ള പെന്‍ഷന്‍തുക വര്‍ധിപ്പിക്കണമെന്നു ആവശ്യമുന്നയിച്ചു . നീലേശ്വരത്തും നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡണ്ട് രാമന്‍ ചെന്നിക്കര ചികിത്സാ സഹായം വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ എന്‍ ദേവരാജന്‍,. കെ മോഹന്‍ദാസ് കുമ്പള, കെ യശോദ, കെ. രുഗ്മിണി, വി പത്മനാഭന്‍, പി വൈ കുഞ്ഞികൃഷ്ണന്‍, പി നാരായണന്‍, സി ഭാസ്‌കരന്‍ നായര്‍,പി യു ശങ്കരന്‍, കെ വി ബിന്ദു , എം. സുകുമാരന്‍ പ്രസംഗിച്ചു.സി സുരേഷ് ഭട്ട് അധ്യക്ഷത വഹിച്ചു.ഭാരവാഹികൾ:
കെ ഉദയൻ(പ്രസി) , പി യു ശങ്കരൻ (സെക്ര), കെ രുഗ്മിണി( ട്രഷ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page