സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂർ അന്തരിച്ചു

കാസർകോട് :സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂര്‍ (സി.കെ കമാലുദ്ദീന്‍-75) അന്തരിച്ചു. ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

കണ്ണൂര്‍ ജില്ലയിലെ മാണിയൂരില്‍ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി നീലേശ്വരം തൈക്കടപ്പുറത്താണ് താമസം. നിലവില്‍ മാണിയൂര്‍ പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡന്റും മാണിയൂര്‍ പാറാല്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമാണ്.
സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മാണിയൂര്‍ പാറാല്‍ പള്ളിയുടെയും മഹല്ല് സംവിധാനങ്ങളുടെയും വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത- സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യവും സംഘാടകനു മായിരുന്നു.
കൂളാട്ട് മാമു മുസ്‌ലിയാരാണ് പിതാവ്.

പാലത്തുങ്കര റമളാന്‍ ശൈഖ് തങ്ങള്‍ കുടുംബത്തിലെ സി.കെ സൈതബയാണ് മാതാവ്.
സുന്നി മഹല്ല് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കാസര്‍കോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രഥമ കമ്മിറ്റിയുടെ കണ്‍വീനര്‍, എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page