നെയ്യാറ്റിന്‍കരയില്‍ വീടിന് പിറകില്‍ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 67 കാരി സ്വന്തം വീടിന് പിന്നില്‍ ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര വ്‌ളാങ്ങാമുറിയിലെ നളിനകുമാരി ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീടിന് പിറകില്‍ നിന്ന് തീ കത്തുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി നോക്കിയപ്പോഴാണ് നളിനകുമാരി ചിതയൊരുക്കിഅതിനകത്ത് ചാടുന്നത് കണ്ടത്. ഉടന്‍ തന്നെ ചിതയില്‍ നിന്ന് ഇവരെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നളിനകുമാരിയെ ആശുപത്രിയിലെത്തിച്ചു.

നളിനകുമാരിയുടെ ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെ മനോവിഷമമാണ് ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page