ജമ്മു-കാശ്മീർ അക്രമങ്ങളോട് പ്രതികരിക്കാൻ ഇന്ത്യൻ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി; കേന്ദ്ര മന്ത്രിസഭാ സുരക്ഷാസമിതി വ്യാഴാഴ്ച ; കേന്ദ്ര മന്ത്രിസഭായോഗവും വ്യാഴാഴ്ച ചേരുന്നു

ശ്രീനഗർ : ജമ്മു കാശ്മീരിൽ പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ നടത്തുന്ന അക്രമങ്ങളോടു പ്രതികരിക്കാൻ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു. ദേശീയ സുരക്ഷ സംബന്ധിച്ച സർക്കാരിൻറെ പരമോന്നത തീരുമാനമെടുക്കൽ സ്ഥാപനമായ സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി ഇന്ന് (വ്യാഴം) യോഗം ചേരാനി രിക്കെയാണ് ഇന്നലെ ഉന്നത സൈനിക മേധാവികളുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഗോവൽ, ചീഫ് ഓഫ് …

അന്തർ സംസ്ഥാന മയക്കു മരുന്നു കടത്തു സംഘത്തിലെ രണ്ടു പ്രധാന കണ്ണികൾ ബദിയടുക്ക പൊലീസ് പിടിയിൽ

കാസർകോട്:കേരളത്തിലേക്ക് വൻ തോതിൽ രാസലഹരിയായ എം‌ഡി‌എം‌എ വിൽപനക്കെത്തിക്കുന്ന പ്രധാന പ്രതികളായ രണ്ടു പേർ അറസ്റ്റിൽ. ബംഗ്ളൂരുവിൽ നിന്നും കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കോഴിക്കോട്, ചാലപ്പുറം, പെരുംകുഴി പാടം ചെറൂട്ടി ഹൗസിലെ പി . രഞ്ജിത്ത് (30), മടിക്കേരി, കുഞ്ചില,പ്ലാരിക്കെ റോഡിലെ എം.എ സവാദ്( 25 ) എന്നിവരെയാണ് ബദിയടുക്ക പൊലീസ് ഇൻസ്പെക്ടർ സുധീറുംസംഘവും പിടികൂടിയത്.ബദിയടുക്ക പൊലീസ് 2025 ജനുവരി നാലിന് എൻമകജെ ,പെർള ചെക്ക്പോസ്റ്റിനു മുൻവശത്ത് വച്ച് 83.890 ഗ്രാം എം‌ഡി‌എം‌എ പിടിച്ച കേസ്സിന്റെ …

സമുദായത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന പണ്ഡിത വേഷധാരികളെ കരുതിയിരിക്കുക:എ.അബ്ദുൽ റഹ്മാൻ

കാസർകോട്: സമുദായത്തിൽ കുത്തിത്തിരുപ്പുണ്ടാക്കുന്ന മുസ്‌ലിം സമൂഹം ഏറ്റവുമധികം പ്രയാസങ്ങളും പ്രതിസന്ധികളുo നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിം ശത്രുക്കൾക്ക് ആവേശം പകരുന്ന രീതിയിൽ സമുദായത്തിനിടയിൽ ഭിന്നിപ്പും കുത്തിത്തിരിപ്പുമുണ്ടാ ക്കാൻ ശ്രമിക്കുന്നവരെ സമുദായം കരുതിയിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ അഭ്യർത്ഥിച്ചു കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തിയ പ്രതിഷേധ മഹാറാലിയെ അവഹേളിക്കുന്ന തരത്തിൽ ഒരു പണ്ഡിത വേഷധാരി നടത്തിയ പരാമർശം വിശ്വാസി സമൂഹത്തെയാണ് അവഹേളിച്ചതെന്ന് …

ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ല, മെത്താംഫിറ്റമിനാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈൻ ടോം ചാക്കോ, നടന്മാരെ ചോദ്യം ചെയ്യുന്നു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കില്ലെന്നും മെത്താംഫിറ്റമിനാണ് ഉപയോഗിച്ചിട്ടുള്ളതെന്നും നടൻ ഷൈൻ ടോം ചാക്കോ കസ്റ്റംസിനു മൊഴി നൽകി. 3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെന്ന യുവതി അറസ്റ്റിലായ കേസിൽ കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. ലഹരിയിൽ നിന്നു മുക്തിനേടാൻ ബെംഗളൂരുവിലെ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് താനെന്നും ഷൈൻ വ്യക്തമാക്കി.കേസിൽ ഷൈന്റെയും നടൻ ശ്രീനാഥ് ഭാസിയുടെയും ചോദ്യം ചെയ്യൽ 11 മണിക്കൂർ പിന്നിട്ടുണ്ട്.തസ്ലീമയുമായി സാമ്പത്തിക ഇടപാടു നടത്തിയതായി കണ്ടെത്തിയ മോഡൽ സൗമ്യ ചോദ്യം ചെയ്യൽ പൂർത്തിയാക്കി …

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയി; ബിഹാർ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ ബിഹാർ സ്വദേശിയെ കേരള പൊലീസ് പിടികൂടി. മുഹമ്മദ് ദാവൂദിനെയാണ് പഞ്ചാബിലെ ലുധിയാനയിൽ നിന്നു തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ രക്ഷപ്പെടുത്തി.വർഷങ്ങളായി കേരളത്തിൽ മീൻ കച്ചവടം നടത്തുന്നയാളാണ് ദാവൂദ്. മലയാളം നന്നായി അറിയാവുന്ന ഇയാൾ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഏപ്രിൽ 23നാണ് പെൺകുട്ടിയെ മണക്കാട്ട് നിന്നും തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ലുധിയാനയിലെ ഗ്രാമത്തിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ …

പരീക്ഷ എഴുതാൻ അനുവദിക്കാതെ ഒമ്പതാം ക്ലാസുകാരനെ കൊണ്ട് ചിക്കൻ മുറിപ്പിച്ചു; അധ്യാപകന് സസ്പെൻഷൻ

ജയ്പൂർ: പരീക്ഷ എഴുതാൻ അനുവദിക്കാതെ ഒമ്പതാം ക്ലാസുകാരനെ കൊണ്ട് ചിക്കൻ മുറിപ്പിച്ച അധ്യാപകന് സസ്പെൻഷൻ. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. അധ്യാപകനായ മോഹൻലാൽ ദോഡയെയാണ് സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച കോട്ടഡയിലെ ആദിവാസി മേഖലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ഇംഗ്ലിഷ് പരീക്ഷ എഴുതുകയായിരുന്ന ഒമ്പതാം ക്ലാസുകാരൻ രാഹുൽകുമാർ പർഗിയെയാണ് അധ്യാപകൻ തടസ്സപ്പെടുത്തിയത്. മറ്റൊരു അധ്യാപികയ്ക്കായി ഇയാൾ വാങ്ങിയ ചിക്കൻ മുറിക്കാൻ രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടി ചിക്കൻ മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പ്രദേശവാസികളും രക്ഷിതാക്കളും പ്രതിഷേധവുമായി …

മലയാള സിനിമയെ ലോക നെറുകയിലെത്തിച്ച ചലച്ചിത്രകാരൻ; വിഖ്യാത സംവിധായകൻ ഷാജി എൻ. കരുൺ വിടവാങ്ങി

തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. വൈകിട്ട് 5ന് തിരുവനന്തപുരം വഴുതരക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.1952ൽ കൊല്ലം കണ്ടച്ചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ജനനം. ഛായാഗ്രഹകനായാണ് സിനിമ മേഖലയിലേക്കെത്തുന്നത്. 40-ഓളം സിനിമകൾക്കു ക്യാമറ ചലിപ്പിച്ചു. 7 സിനിമകൾ സംവിധാനം ചെയ്തു.എഴുപതോളം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ‘പിറവി’ (1988) യാണ് ആദ്യ ചിത്രം. മികച്ച സംവിധായകനുള്ള …

കഴുത്തിലണിഞ്ഞത് പുലിമാല ? വേടന് കുരുക്ക് മുറുകുന്നു. കസ്റ്റഡിയിലെടുക്കാൻ വനം വകുപ്പും

കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) മാലയിലെ പുലിപ്പല്ല് ഒറിജിനലെന്ന് പൊലീസ് കണ്ടെത്തൽ. അറസ്റ്റിലാകുന്ന സമയത്ത് വേടൻ കഴുത്തിലണിഞ്ഞിരുന്ന മാലയിലാണ് പുലിപ്പല്ലിനു സമാനമായ വസ്തു കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പുലിപ്പല്ല് തായ് ലൻഡിൽ നിന്ന് എത്തിച്ചതാണെന്ന് വേടൻ മൊഴി നൽകി. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ തൃപ്പുണ്ണിത്തുറ പൊലീസ് സ്റ്റേഷനിലെത്തി. ശാസ്ത്രീയ പരിശോധന നടത്തി പുലിപ്പല്ലാണെന്ന് തെളിഞ്ഞാൽ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കും.വേടന്റെ തൃപ്പുണ്ണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് 6 …

ഹെറോയിനുമായി പിടിയിലായതോടെ എംഡിഎംഎയിലേക്കു തിരിഞ്ഞു; നൈജീരിയൻ നടൻ ലഹരി വിൽപനയ്ക്കിടെ പിടിയിൽ

ന്യൂഡൽഹി: ഒട്ടേറെ ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നൈജീരിയൻ പൗരനെയും സഹായിയെയും ലഹരി വിൽപനയ്ക്കിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയയിൽ നിന്നുള്ള പാട്രിക് (47), സഹായിയായ മഹാരാഷ്ട്ര സ്വദേശി ശശികാന്ത് രവീന്ദ്ര പ്രഭു (42) എന്നിവരാണ് പിടിയിലായത്.30 ലക്ഷം രൂപ വിലയുള്ള 354 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്നു കണ്ടെത്തി. ലഹരിക്കടത്തിനായി ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു.2008ൽ ബിസിനസ് വീസയിലാണ് പാട്രിക് ഇന്ത്യയിലെത്തുന്നത്. എന്നാൽ കാലാവധി തീർന്നിട്ടും അനധികൃതമായി രാജ്യത്തു തങ്ങി. ഇതിനിടെ ഒട്ടേറെ സിനിമകളിൽ …

പാക്കിസ്താനോടു യുദ്ധം പ്രഖ്യാപിക്കൂ; പ്രധാനമന്ത്രിയോടു കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാക് അധീന കശ്മീർ വിട്ടു നൽകാൻ തയാറായില്ലെങ്കിൽ പാക്കിസ്താനോടു യുദ്ധം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാല ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനിടെയാണ് പ്രതികരണം.പാക് അധീന കശ്മീർ ഉള്ളിടത്തോളം കാലം ഭീകരവാദം ഉണ്ടാകും.ഇതിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നത്. അതിനാൽ പാക് അധീന കശ്മീർ നമുക്ക് കൈമാറിയില്ലെങ്കിൽ പാക്കിസ്താനുമായി യുദ്ധം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടു അഭ്യർഥിക്കുന്നു , മന്ത്രി പറഞ്ഞു.കേന്ദ്ര സാമൂ ഹികക്ഷേമ വകുപ്പ് സഹമന്ത്രിയായ അത്താവാല, മഹാരാഷ്ട്രയിലെ എൻഡിഎ …

കാര്‍ ഇടിച്ചുകയറി 11 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്, സംഭവം കാനഡ വാന്‍കൂവറില്‍

-പി പി ചെറിയാന്‍ വാന്‍കൂവര്‍(കാനഡ): ശനിയാഴ്ച ഫിലിപ്പിനോ സമൂഹം സംഘടിപ്പിച്ച വാര്‍ഷിക ലാപു ലാപു ഉത്സവത്തിനിടെ കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി വാന്‍കൂവര്‍ പൊലീസ് സ്ഥിരീകരിച്ചു. ഉത്സവം അവസാനിക്കുന്നതിനിടയിലായിരുന്നു അപകടം. നൂറുകണക്കിന് ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് പൊലീസ് മേധാവി സ്റ്റീവ് റായ് പറഞ്ഞു.മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കരുതുന്ന 30 വയസ്സുകാരനെ ആക്രണവുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്തു. ഇത് ഒരു തീവ്രവാദ പ്രവര്‍ത്തനമാണെന്ന് കരുതുന്നില്ലെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി …

ഭൂഗര്‍ഭ നിശാക്ലബ്ബില്‍ റെയ്ഡ് 100ലധികം പേര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍ കൊളറാഡോ: കൊളറാഡോ സ്പ്രിംഗ്‌സിലെ ഒരു സ്ട്രിപ്പ് മാളിലെ ഭൂഗര്‍ഭ നിശാക്ലബ്ബില്‍ രാത്രി നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്ന100-ലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു.ക്ലബ്ബിനുള്ളിലുണ്ടായിരുന്ന ‘200 പേരില്‍ കുറഞ്ഞത് 114 പേര്‍ യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരും ഒരു ഡസനിലധികം പേര്‍ സജീവ സൈനികരും രക്ഷാധികാരികളും സുരക്ഷാ ഗാര്‍ഡുകളും ആയിരുന്നു.യുഎസില്‍ നിയമവിരുദ്ധമായി ഉണ്ടെന്ന് കരുതുന്നവരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു, അതേസമയം സജീവ സേവന അംഗങ്ങളെ യുഎസ് ആര്‍മി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് കൈമാറി.ക്ലബ്ബിനകത്ത് നടന്നത് …

ഉക്രെയ്നിനെതിരായ യുദ്ധത്തിനു റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി :ഉക്രെയ്നിനെതിരായ യുദ്ധത്തിനു റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു.”നീതിക്കുവേണ്ടി പോരാടിയവരെല്ലാം വീരന്മാരും മാതൃരാജ്യത്തിന്റെ ബഹുമാനത്തിന്റെ പ്രതിനിധികളുമാണെന്നു,” കിം ജോങ് ഉന്‍ പറഞ്ഞു.പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരം റഷ്യയിലേക്ക് യുദ്ധ സൈനികരെ അയയ്ക്കാന്‍ നേതാവ് കിം ജോങ് ഉന്‍ തീരുമാനിച്ചതായി ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.28ന് സിയോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു വാര്‍ത്താ പരിപാടിക്കിടെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് …

മഞ്ചേശ്വരം ബാക്രബയലിൽ യുവാവിന് വെടിയേറ്റു; പരിക്കേറ്റ സവാദ് മംഗ്ളൂരുവിലെ ആശുപത്രിയിൽ

കാസർകോട്:മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാക്രബയലിൽ യുവാവിന് വെടിയേറ്റു. ബാക്രബയൽ സ്വദേശി സവാദിനാണ് വെടിയേറ്റത്.ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി പത്തര മണിയോടെയാണ് സംഭവം. കുന്നിൻ മുകളിൽ വെളിച്ചം കണ്ടതോടെയാണ് സവാദ് സ്ഥലത്തേയ്ക്ക് പോയതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ എലിക്കെണി ഉപയോഗിച്ച് സ്ഥാപിച്ച തോക്കിനുസമാനമായ ഉപകരണം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്നു.

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം: പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് (61) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിറക് ശേഖരിക്കാനായി പേരക്കുട്ടിക്കൊപ്പമാണ് കാളി വനത്തിൽ പോയത്. ഉൾക്കാട്ടിൽ വച്ച് കാളിയെ ആന അക്രമിച്ചു. നെഞ്ചിന് ആനയുടെ ചവിട്ടേറ്റു. തുമ്പിക്കൈകൊണ്ട് തട്ടിമാറ്റിയപ്പോൾ ഇരുകാലിനും പരുക്കേറ്റു. രക്ഷപ്പെട്ട പേരക്കുട്ടി വിവരം അറിയിച്ചതോടെ എത്തിയ വനപാലകരാണ് കാളിയെ കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചു. എന്നാൽ ആശുപത്രിയിലേക്കു …

ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 മരണം; ആയിരത്തോളം വീടുകൾ കത്തി നശിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തുമരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ആയിരത്തോളം വീടുകൾ കത്തിനശിച്ചു. മൂന്നും നാലും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.രോഹിണി സെക്ടർ 17ൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ആരംഭിച്ചത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ മറ്റു വീടുകളിലേക്കു പടർന്നതാകാമെന്നാണ് നിഗമനം. 20 ഫയർ എൻജിനുകൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

തലപ്പാടിയിൽ എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: 1.97 ഗ്രാം എം.ഡി.എ.യുമായി യുവാവ് അറസ്റ്റിൽ . ഉള്ളാൾ , മാസ്ത്തിക്കട്ട,ആസാദ്നഗറിലെ ഷൈനാസ് ക്വാർട്ടേഴ്സിലെ ഫസൽ ഹുസൈ ( 32 ) നെയാണ് മഞ്ചേശ്വരം പൊലീസ് തലപ്പാടിയിൽ വച്ച് അറസ്റ്റ് ചെയ്തത്.

വനിത നേതാവിന് വാട്സാപ്പിലൂടെ അശ്ലീല സന്ദേശം: മുൻ പശ്ചിമ ബംഗാൾ മന്ത്രിയെ സിപിഎം പുറത്താക്കി

കൊൽക്കത്ത: വനിത നേതാവിനു അശ്ലീല സന്ദേശങ്ങൾ അയച്ചതിനു മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ബൻസ ഗോപാൽ ചൗധരിയെ സിപിഎം പശ്ചിമബംഗാൾ ഘടകം പുറത്താക്കി. വാട്സാപ്പിലൂടെ ചൗധരി അശ്ലീല സന്ദേശങ്ങൾ അയച്ചതായി മുൻ നഗരസഭാംഗം കൂടിയായ വനിത നേതാവ് സമൂഹമാധ്യമത്തിലൂടെ ആരോപിക്കുകയായിരുന്നു. സ്ക്രീൻഷോട്ടുകൾ സഹിതമായിരുന്നു വെളിപ്പെടുത്തൽ. ഒപ്പം ചൗധരിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് പാർട്ടിയോടും ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്സിപിഎം സംസ്ഥാന ഘടകം നിയോഗിച്ച സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.