കാര്‍ ഇടിച്ചുകയറി 11 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്, സംഭവം കാനഡ വാന്‍കൂവറില്‍

-പി പി ചെറിയാന്‍

വാന്‍കൂവര്‍(കാനഡ): ശനിയാഴ്ച ഫിലിപ്പിനോ സമൂഹം സംഘടിപ്പിച്ച വാര്‍ഷിക ലാപു ലാപു ഉത്സവത്തിനിടെ കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി വാന്‍കൂവര്‍ പൊലീസ് സ്ഥിരീകരിച്ചു. ഉത്സവം അവസാനിക്കുന്നതിനിടയിലായിരുന്നു അപകടം. നൂറുകണക്കിന് ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് പൊലീസ് മേധാവി സ്റ്റീവ് റായ് പറഞ്ഞു.
മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കരുതുന്ന 30 വയസ്സുകാരനെ ആക്രണവുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്തു. ഇത് ഒരു തീവ്രവാദ പ്രവര്‍ത്തനമാണെന്ന് കരുതുന്നില്ലെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇരകളെയും അവരുടെ കുടുംബങ്ങളെയും തന്റെ ‘അഗാധമായ അനുശോചനം’ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page