ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയി; ബിഹാർ സ്വദേശി അറസ്റ്റിൽ


തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ ബിഹാർ സ്വദേശിയെ കേരള പൊലീസ് പിടികൂടി. മുഹമ്മദ് ദാവൂദിനെയാണ് പഞ്ചാബിലെ ലുധിയാനയിൽ നിന്നു തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ രക്ഷപ്പെടുത്തി.
വർഷങ്ങളായി കേരളത്തിൽ മീൻ കച്ചവടം നടത്തുന്നയാളാണ് ദാവൂദ്. മലയാളം നന്നായി അറിയാവുന്ന ഇയാൾ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഏപ്രിൽ 23നാണ് പെൺകുട്ടിയെ മണക്കാട്ട് നിന്നും തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ലുധിയാനയിലെ ഗ്രാമത്തിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page