വനിത നേതാവിന് വാട്സാപ്പിലൂടെ അശ്ലീല സന്ദേശം: മുൻ പശ്ചിമ ബംഗാൾ മന്ത്രിയെ സിപിഎം പുറത്താക്കി

കൊൽക്കത്ത: വനിത നേതാവിനു അശ്ലീല സന്ദേശങ്ങൾ അയച്ചതിനു മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ബൻസ ഗോപാൽ ചൗധരിയെ സിപിഎം പശ്ചിമബംഗാൾ ഘടകം പുറത്താക്കി. വാട്സാപ്പിലൂടെ ചൗധരി അശ്ലീല സന്ദേശങ്ങൾ അയച്ചതായി മുൻ നഗരസഭാംഗം കൂടിയായ വനിത നേതാവ് സമൂഹമാധ്യമത്തിലൂടെ ആരോപിക്കുകയായിരുന്നു. സ്ക്രീൻഷോട്ടുകൾ സഹിതമായിരുന്നു വെളിപ്പെടുത്തൽ. ഒപ്പം ചൗധരിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് പാർട്ടിയോടും ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്
സിപിഎം സംസ്ഥാന ഘടകം നിയോഗിച്ച സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page