കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ പോയ ആള്‍ മരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കനാട് സ്വദേശി രാജീവാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതാകാം എന്നാണ് സംശയിക്കുന്നത്. രാത്രി കൃഷിയിടത്തില്‍ ആനയിറങ്ങിയതറിഞ്ഞാണ് രാജീവ് വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സമീപവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലില്‍ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്ന രാജീവിനെ കണ്ടെത്തി. അതിന് തൊട്ടടുത്തായി ആനയുടെ കാല്‍പ്പാടുകളും കണ്ടെത്തി. ശരീരത്തില്‍ മാരകമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം …

ഉദ്യാവാറില്‍ വീട്ടമ്മ കിണറില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം, ഉദ്യാവാറില്‍ വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിഗുഡ്ഡയിലെ എസ് കെ നിവാസിൽ ചന്ദ്രഹാസയുടെ ഭാര്യ ഗീത (53) യാണ് മരിച്ചത്.ബുധനാഴ്ചയാണ് സംഭവം. കിണറില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു ഗീതയെ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മക്കള്‍: പ്രജ്വല്‍, തൃശാല്‍, രാഹുല്‍.

കടിച്ച പാമ്പിനെക്കൊണ്ട് വിഷം തിരിച്ചെടുപ്പിച്ചു; ഫ്രണ്ട്‌സ് ക്ലബ്ബിനോട് കളി വേണ്ടാ

കുമ്പള: കടിച്ച പാമ്പിനെക്കൊണ്ടു വിഷം തിരിച്ചെടുപ്പിച്ചെന്നു കേട്ടിട്ടില്ലേ? കുമ്പള ഭാസ്‌ക്കര നഗറില്‍ അതു സംഭവിച്ചു.വീടും പരിസരവും റോഡും പൊതു സ്ഥലങ്ങളും ശുചിയായിരിക്കണമെന്നു നിര്‍ബന്ധമുള്ള ഭാസ്‌ക്കര നഗറിലെ നവോദയ ഫ്രണ്ട്‌സ് ക്ലബ്ബ് അടുത്ത കാലത്തായി അതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി ഒരാഴ്ച മുമ്പു ക്ലബ്ബ് പ്രവര്‍ത്തകര്‍ ശാന്തിപ്പള്ള മുതല്‍ ഭാസ്‌ക്കരനഗര്‍ വരെ റോഡിന് ഇരുവശവും വൃത്തിയാക്കിയിരുന്നു. മാലിന്യത്തിന്റെ പൊടി പോലും ഇല്ലാതെ റോഡ് ശുചീകരിച്ച അവര്‍ റോഡ് ശുചിയായി സൂക്ഷിക്കാന്‍ നാട്ടുകാരെയും യാത്രക്കാരെയും കച്ചവടക്കാരെയും ഉപദേശിക്കുകയും ചെയ്തിരുന്നു.എന്നാല്‍ …

സ്വിമ്മിംഗ് പൂളിലെ ജോലിക്കിടയില്‍ പ്ലംബിംഗ് ജോലിക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം; മധൂര്‍, പട്‌ളയില്‍ നടന്ന അപകടവിവരം അറിഞ്ഞത് മണിക്കൂറുകള്‍ കഴിഞ്ഞ്

കാസര്‍കോട്: സ്വിമ്മിംഗ് പൂളിലെ ജോലിക്കിടയില്‍ പ്ലംബിംഗ് ജോലിക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം. ബെള്ളൂര്‍, മുക്കടംഗോളിയിലെ ചിക്കപ്പറൈ-രത്‌നാവതി ദമ്പതികളുടെ മകന്‍ പ്രഭാകര റൈ (39) ആണ് മരണപ്പെട്ടത്. മധൂര്‍, പട്‌ള ഗവ. സ്‌കൂളിനു സമീപത്തെ അബ്ദുള്ള എന്നയാളുടെ വീട്ടുമുറ്റത്തെ സ്വിമ്മിംഗ് പൂളിലാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ ഉണ്ടായ അപകടം സംബന്ധിച്ച വിവരം മണിക്കൂറുകള്‍ വൈകി രാത്രിയിലാണ് പുറത്തറിഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പ്രഭാകരറൈയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്.മുഹാദ് എന്ന ആള്‍ക്കാണ് സ്വിമ്മിംഗ് പൂളിലെ നിര്‍മ്മാണ ചുമതല. …

ദുബായിലും ദോഹയിലും അത്യുഗ്ര സ്ഫോടനം : ഇറാൻ തിരിച്ചടി തുടരുന്നു

ദുബായ്: ദുബായിലും ഖത്തർ തലസ്ഥാനത്തും അത്യുഗ്രസ്ഫോടനം ഉണ്ടായതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. രണ്ടിടത്തും യു.എസ്. സൈനിക താവളങ്ങളിൽ ഇറാൻ ഡ്രോൺ – മിസൈൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. യുദ്ധo അവസാനിപ്പിക്കുന്നതിന് ഇറാൻ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നട്രമ്പിന്റെ പരാമർശത്തെ തുടർന്നാണ് ഇറാൻ ആക്രമണം കടിപ്പിച്ചത് . ഇറാന്റെ പിന്തുണയോടെ ഹിസ്ബുല്ല ഭീകര സംഘടനയും അക്രമ രംഗത്തെത്തിയിട്ടുണ്ട് .അതേസമയം ഇറാൻ തലസ്ഥാനം ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം രൂക്ഷമാക്കി. ഇറാന്റെ ഒരു വിമാനത്താവളo ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു . ഇറാന്റെ വ്യോമ …

ഇറാൻ ഹോർമോസ് കടലിടുക്ക് തടഞ്ഞു: 37 ഇന്ത്യൻ കപ്പലുകളും 1,109 ഇന്ത്യൻ നാവികരും കുടുങ്ങി

ന്യൂഡെൽഹി : തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾകടലിലും ആയിരത്തി ഒരുനൂറ്റി ഒമ്പത് ഇന്ത്യൻ നാവികരും 37 ചരക്കുകപ്പലുകളും കടലിൽ കുടുങ്ങി .സംഘർഷത്തിൽ മറ്റ് വിദേശ കപ്പലുകളിലെ ജീവനക്കാരായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന 37 കപ്പലുകളിൽ ഇന്ത്യയിലേക്കു എണ്ണയും എൽ എൻ ജി യും കൊണ്ടുവരുന്ന കപ്പലുകളും ഉണ്ട് .മറ്റുള്ളവ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ പോകുന്നവയാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ബർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ …

മന്ത്രി വീണാ ജോർജിനെ വീണ്ടും സ്ഥാനാർത്ഥി ആക്കരുതെന്ന് ഭർത്താവ്

പത്തനംതിട്ട :മന്ത്രി വീണാ ജോർജിനെ വീണ്ടും സ്ഥാനാർത്ഥിയാക്കരുതെന്ന് ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന. എന്നാൽ ഇവരെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചെന്നും തീരുമാനത്തിൽ നിന്ന് പിന്മാറാൻ സിപിഎമ്മിന് ആവില്ലെന്നും നേതൃത്വം നിലപാട് എടുത്തിട്ടുണ്ടെന്ന് പറയുന്നു. വ്യാഴാഴ്ച ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് അറിയുന്നു. അതേസമയം മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ അഞ്ചംഗ പിആർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ടു പൊതു പരിപാടികളിൽ മന്ത്രി പങ്കെടുത്തിരുന്നു .

മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ വെട്ടിക്കൊന്നു

ഛത്തീസ്ഗഡ് :മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ വെട്ടിക്കൊന്ന് വാട്ടർ ടാങ്കിലേക്ക് വലിച്ചെറിഞ്ഞു. ഛത്തീസ്ഗഡിലെ സർഗുജ അംബികാപുരിയിലാണ് ദാരുണ സംഭവം. 25 കാരനായ മകൻ പ്രഭാതിന്റെ മദ്യപാനത്തെ നിരുത്സാഹപ്പെടുത്താൻ നടത്തിയ ഉപദേശത്തിൽ ക്ഷുഭിതനായ യുവാവ് 50 വയസ്സുകാരനായപിതാവ് പരസിനെ കൊലപ്പെടുത്തുകയായിരുന്നു. പരസിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു .

പൂരത്തിനിടെ സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അര്‍ഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകില്‍ മൂന്ന് കുത്തേറ്റതായാണ് അറിയുന്നത്. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീന്‍, സനൂപ്, സന്തോഷ്, അനില്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

യുദ്ധ സാഹചര്യം; അവധി ആഘോഷിക്കാനെത്തിയ നടി മീര നന്ദനും ഭര്‍ത്താവും തായ്ലന്‍ഡില്‍ കുടുങ്ങി

കൊച്ചി: ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തിനിടെ നടി മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും തായ്‌ലന്‍ഡില്‍ കുടുങ്ങി. തായലന്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. മടങ്ങി വരാനുള്ള തയാറെടുപ്പിനിടെയാണ് ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നതും മടക്കയാത്ര അനിശ്ചിതത്വത്തിലാവുന്നതും. യുകെയില്‍ ജോലി ചെയ്യുന്ന ശ്രീജുവിനൊപ്പം വിവാഹശേഷം നടത്തിയ മീരയുടെ ആദ്യ തായ്ലന്‍ഡ് യാത്രയായിരുന്നു ഇത്. കൂടാതെ 2026-ലെ ഇരുവരുടേയും ആദ്യ അവധിക്കാലവും. തായ്‌ലന്‍ഡില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടെയാണ് യുദ്ധ പ്രതിസന്ധികള്‍ ഉടലെടുത്തത്. ദമ്പതികള്‍ തായ്‌ലന്‍ഡില്‍ കുടുങ്ങിയ വിവരമറിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങാന്‍ …

ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞു; ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി പുറത്തെടുത്തു

ഇരിക്കൂര്‍: ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞു. കണ്ണൂര്‍ ഇരിക്കൂറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. അപകടത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ സാഹസികമായി പുറത്തെടുത്തു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പള്ളിയില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം. വാഹനം ഉയര്‍ത്തി ഡ്രൈവറെ പുറത്തെടുക്കാന്‍ എത്തിച്ച ക്രെയിന്‍ സാങ്കേതിക തകരാര്‍ …

അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു.തിരുവനന്തപുരം നഗരൂരിലാണ് സംഭവം. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60) മകന്‍ അഖിലുമാണ് (35) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പുരയിടത്തിന് സമീപത്തേയ്ക്ക് വന്നപ്പോള്‍ ഇരുവര്‍ക്കും ഷോക്കേറ്റതാകാം എന്ന് പ്രദേശവാസികള്‍ പറയുന്നു. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടെ ശല്യം ഉണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച അനധികൃത …

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്: പശ്ചാത്തല വികസനത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2026-2027 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് കെ.കെ സോയ അവതരിപ്പിച്ചു. പശ്ചാത്തല വികസനത്തിനു 23 കോടിയും സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിക്ക് 6.84 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. നെല്‍കൃഷിവികസനം, ജലസേചന സൗകര്യമൊരുക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കായി 3.88 കോടി രൂപയും വകയിരുത്തി. കാസര്‍കോട് സീഡ് ഫാമില്‍ അഗ്രികോംപ്ലക്‌സ് സ്ഥാപിക്കുന്നതിനു 50 ലക്ഷം രൂപയും പുല്ലൂര്‍ സീഡ് ഫാമില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു 60 ലക്ഷം രൂപയും അനുവദിച്ചു.ക്ഷീരവികസനം, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട …

എത്രപേര്‍ക്കറിയാം കര്‍ണ്ണാടകയില്‍ ഒരു മിനി ഇറാനുണ്ട്; ആയത്തുള്ള ഖമേനിയുടെ വേര്‍പാടില്‍ ആ ഗ്രാമം മൂന്നു ദിവസം ദുഃഖം ആചരിച്ചു

ബംഗളൂര്‍: കര്‍ണ്ണാടകയില്‍ ഒരു മിനി ഇറാനുണ്ടെന്ന് എത്ര പേര്‍ അറിയുന്നു.ആളുകള്‍ അറിയുന്നതും അറിയാതിരിക്കുന്നതുമൊന്നും ആ ഗ്രാമവാസികള്‍ക്ക് ഒരു പ്രശ്‌നമേയല്ല. ആയത്തുള്ള അലി ഖമേനിയുടെ വേര്‍പാടിയില്‍ ഗ്രാമം മൂന്നു ദിവസം കടകമ്പോളങ്ങളും പ്രാദേശിക സ്ഥാപനങ്ങളും അടച്ചിട്ടു. ഖമേനിയുടെ കൊലപാതകത്തില്‍ ദുഃഖം ആചരിച്ചു. വീടുകളിലും പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. ഇറാന്‍ നേതാവിന്റെ ചിത്രങ്ങളും വഹിച്ചു നാട്ടുകാര്‍ പൊതു റോഡിലൂടെ അനുശോചന റാലി നടത്തി. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ അലിപൂര്‍ ഗ്രാമമാണ് ലോക ഇസ്ലാമിക നേതാവിന്റെ ആകസ്മിക വേര്‍പാടില്‍ ഖേദിച്ചത്. അതിന് …

സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ തെക്കന്‍ ഇറാനില്‍ ഭൂകമ്പം

തെഹ്റാന്‍: സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ തെക്കന്‍ ഇറാനില്‍ നേരിയ ഭൂകമ്പം. ചൊവ്വാഴ്ച 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിലുടനീളം സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഭൂകമ്പം ഉണ്ടാകുന്നത്. 10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ മേഖലയില്‍ ശക്തമാണ്. ഭൂകമ്പവും നിലവിലുള്ള സൈനിക സംഭവവികാസങ്ങളും തമ്മില്‍ ബന്ധമുള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം തെഹ്‌റാനില്‍ നിന്ന് 800 കിലോമീറ്റര്‍ തെക്കുകിഴക്കായി കെര്‍മന്‍ വ്യോമതാവളത്തില്‍ …

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 28-ാം സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട് ഒരുങ്ങി

കാസര്‍കോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 28-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 6,7 തിയതികളില്‍ കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിലും, മുനിസിപ്പല്‍ ടൗണ്‍ ഹാളിലുമായി നടക്കും. 6ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബി.എം.എസ്.ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ് ആധ്യക്ഷ്യം വഹിക്കും. യോഗത്തില്‍ജനറല്‍ സെക്രട്ടറി ജയഭാനു പി വാര്‍ഷിക റിപ്പോര്‍ട്ട്, സംസ്ഥാന ഖജാന്‍ജി ജി ഗോപകുമാര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി .എ. …

വെസ്റ്റിന്‍ഡീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണ് നേരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം

കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച മയാളി താരം സഞ്ജു സാംസന് നേരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം. പിന്നാലെ ആരാധകരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സഞ്ജുവിന്റെ ചിത്രത്തോടൊപ്പം ‘കറുത്ത ശക്തികളെ തോല്‍പ്പിക്കാന്‍ കറുത്ത ശക്തികള്‍ക്ക് കഴിയും! നന്നായി കളിച്ചു സഞ്ജു സാംസണ്‍’ എന്ന അടിക്കുറിപ്പോടെ എക്‌സില്‍ പങ്കുവച്ച പോസ്റ്റാണ് വിവാദത്തിന് ഇടയാക്കിയത്. കേരളത്തിന്റെ അഭിമാന താരത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് കോണ്‍ഗ്രസിന്റെ കേരള …

തളങ്കര പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ഭണ്ഡാരക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മ കലശോത്സവത്തിന് അഞ്ചിനു തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: തളങ്കര പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം മാര്‍ച്ച് 5 മുതല്‍ 8വരെ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് കൂട്ടപ്രാര്‍ത്ഥന, വൈകുന്നേരം 6.30ന് കുറ്റിപ്പൂജ. 6ന് രാവിലെ 8.24നും 9.05നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കലവറ നിറയ്ക്കല്‍. 11ന് തളങ്കര മുണ്ട്യപ്പതി പന്നിക്കുളത്തി ചാമുണ്ഡി ക്ഷേത്രത്തിൽ നിന്നു കലവറ ഘോഷയാത്ര. വൈകുന്നേരം അഞ്ചുമുതല്‍ ബ്രഹ്‌മശ്രീ വിഷ്ണു പ്രകാശ് കാവുംപട്ടേരി കാവുമഠത്തിനും പരിവാരങ്ങള്‍ക്കും പൂര്‍ണ്ണകുംഭ സ്വീകരണം. തുടര്‍ന്ന് …