മൃതദേഹത്തോട് ആദരവ് : മനസ്സാക്ഷിക്കു മാതൃകയായി ചെർക്കളയിൽ ജനകീയ മുന്നേറ്റം

കാസർകോട്: ഒരു മാസമായി ചെർക്കളയിലെ കെട്ടിടത്തിന്റെ കോണിപ്പടിയിൽ താമസിച്ചിരുന്ന രാജൻ എന്ന ഗബ്രിയേൽ (62) അന്തരിച്ചു.ഗബ്രിയേലിനെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനു ചെർക്കള ആക്ഷൻ ഫോറം വാട്സാപ്പ് ടീം തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ട വിവരം മനസ്സിലാക്കാൻ കഴിഞ്ഞത്. ഞായറാഴ്ച രാത്രി 10 മണിക്ക് ഇസ്തിരി കടക്കാരൻ മണികണ്ഠൻ ഇദ്ദേഹവുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിച്ചു കൊടുത്തതു മണികണ്ഠൻ തന്നെയായിരുന്നു.രാവിലെ അദ്ദേഹത്തിൻ്റെ മരണവാർത്ത മണികണ്ഠൻ, നാസർ ചെർക്കളയെ വിളിച്ചറിയിച്ചു …

വീട്ടമ്മയെ കാണാതായി; ഒഴുക്കിൽപ്പെട്ടതായി സംശയം, പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തി

കാസർകോട്: കുഡ്‌ലു, ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനി (65) യെ കാണാതായതായി പരാതി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 11 മണിയോടെ വീട്ടിൽ നിന്നു പോയതായിരുന്നു. ഒഴുക്കിൽപ്പെട്ടതായി സംശയിക്കുന്നു. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മകന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.

ഇസ്രയേൽ-ഇറാൻ സംഘർഷം തലസ്ഥാനങ്ങളിലേക്ക്: ടെഹ്റാനിൽ നിന്നു ഒഴിഞ്ഞു പോകാൻ ജനങ്ങളോടു ഇസ്രയേൽ, ടെൽ അവീവ് വിടാൻ നിർദേശിച്ച് ഇറാനും

ടെഹ്റാൻ: ഇസ്രയേൽ, ഇറാൻ സംഘർഷം നാലാം ദിവസത്തേക്കു കടക്കുന്നതിനിടെ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇരുരാജ്യങ്ങളും നീക്കങ്ങൾ ആരംഭിച്ചു.ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ജനങ്ങളോടു എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും സൈനിക നീക്കം ഉണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. പിന്നാലെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ നിന്നു ജനങ്ങളോടു ഒഴിഞ്ഞു പോകാൻ ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷ്ണറി ഗാർഡ് കോർപ്സും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിക്കുന്നെന്ന സൂചനയാണ് പുറത്തു വരുന്നത്.നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ …

പരിപ്പുവടയിൽ തേരട്ട: പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ, ബേക്കറി പൂട്ടി അധികൃതർ

തൃശൂർ: പുതുക്കാട് ബേക്കറിയിൽ നിന്നു വാങ്ങിയ പരിപ്പുവടയിൽ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ബേക്കറി അടപ്പിച്ചു. പുതുക്കാട് സിഗ്നൽ ജംക്ഷന് സമീപം പ്രവർത്തിക്കുന്ന ഈറ്റ്സ് ആന്റ് ട്രീറ്റ്സ് എന്ന ബേക്കറിയിൽ നിന്നു വാങ്ങിയ പരിപ്പുവടയിൽ നിന്നാണ് ചത്ത തേരട്ടയെ ലഭിച്ചത്. കേരളബാങ്കിലെ ജീവനക്കാർ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പരിപ്പുവടയിലാണ് തേരട്ട ഉണ്ടായിരുന്നത്. പാതി കഴിച്ച ശേഷമാണ് ഇതു ശ്രദ്ധയിൽപെട്ടത്. ഉടൻ ബാങ്ക് ജീവനക്കാർ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്ന് പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ …

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണിവച്ച കർഷകൻ കസ്റ്റഡിയിൽ

ആലപ്പുഴ: താമരക്കുളത്ത് കാട്ടുപ്പന്നിക്കുള്ള കെണിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെണി വച്ച കർഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരക്കുളം കിഴക്കേമുറി പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ. പിള്ള (65) ആണ് മരിച്ചത്. വൈദ്യുത വേലി സ്ഥാപിച്ച കിഴക്കേമുറി ചരുവിളയിൽ ജോൺസണെ(61) നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ 7.30ഓടെ കൊടുവര വയലിലാണ് അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ ജോൺസന്റെ കൃഷിസ്ഥലത്ത് മരിച്ചീനി സംരക്ഷിക്കാൻ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ശിവൻകുട്ടി ബോധരഹിതനായി കിടക്കുന്നതു ശ്രദ്ധയിൽപെട്ട അയൽവാസിയായ …

യൂട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിക്കെതിരെ അപവാദ പ്രചരണം: കാസർകോട് ഡിപ്പോയിലെ ഡ്രൈവറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ച ഡ്രൈവറെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. യൂട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തിയ വി. ഹരിദാസിനു എതിരെയാണ് നടപടി. കാസർകോട് ഡിപ്പോയിലെ ഡ്രൈവറായ ഹരിദാസ് ഗുരുതര അച്ചടക്കലംഘനം നടത്തിയതായി കെഎസ്ആർടിസി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സ്വഭാവ ദൂഷ്യമുള്ളയാളാണ് ഹരിദാസെന്ന് പിരിച്ചു വിടുന്ന ഉത്തരവിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ വിഡിയോ പ്രചരിച്ചത്. ഇതിനെതിരെ കോന്നി സ്വദേശി …

കുടുംബവഴക്കിനിടെ മദ്യലഹരിയിൽ ഭാര്യയെ വെടിവച്ചു; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ എയർഗൺ കൊണ്ട് വെടിവച്ചു പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ(58) ആണ് ഭാര്യ മേരിയെ(52) വെടിവച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ മദ്യലഹരിയിലായിരുന്ന ശിവൻ എയർഗൺ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. കാൽമുട്ടിനു പരുക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ ശിവനെ റിമാൻഡ് ചെയ്തു.

ബൈക്കിടിച്ച് ഓട്ടോ മറിഞ്ഞു: റോഡിൽ തെറിച്ചു വീണ ഒരു വയസ്സുകാരൻ മരിച്ചു, അമ്മയ്ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കും ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. വിതുര സ്വദേശി ഷിജാദിന്റെയും നൗഷിമയുടെയും മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ച ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. നൗഷിമയുടെ കൈയ്യിലിരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ നൗഷിമയുടെ തോളെല്ലിനും കാലിനും പരുക്കുണ്ട്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലാണ്.

മഴയിലും കൊട്ടിക്കയറി നിലമ്പൂരിലെ പ്രചാരണച്ചൂട്; പ്രിയങ്ക ഗാന്ധിയും പിണറായി വിജയനും യൂസഫ് പത്താനും സ്ഥാനാർഥികൾക്കായി കളത്തിലിറങ്ങി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന ഞായറാഴ്ച പ്രമുഖരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തി. ആര്യാടൻ ഷൗക്കത്ത് കഴിവുതെളിയിച്ച വ്യക്തിയാണെന്നും ഷൗക്കത്തിനെ വിജയിപ്പിച്ചാൽ എംപി എന്ന നിലയിലുള്ള തന്റെ പ്രവർത്തനം സുഗമമാക്കുമെന്നും പ്രിയങ്ക വോട്ടർമാരോട് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന സർക്കാർ വരണമെന്നും അതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും അവർ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുങ്കൽ, …

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു പുറത്തേക്കു ചാടി; 16 വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു ചാടിയ 16 വയസ്സുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുട്ടി ബസിൽ നിന്നു തെറിച്ചു വീണെന്നാണ് കരുതിയിരുന്നത്. എന്നാൽ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ബസിന്റെ തുറന്നു കിടന്ന റോഡിലൂടെ പുറത്തേക്ക് ചാടിയ കുട്ടി തലയുടെ പിൻഭാഗം ഇടിച്ചു വീഴുകയായിരുന്നു. ഓട്ടോമേറ്റഡ് ഡോർ അടയ്ക്കാതെ ബസ് ഓടിച്ചതിനു ഡ്രൈവർക്കെതിരെ കേസെടുത്തു. കുട്ടി എന്തിനാണ് ചാടിയതെന്ന …

പ്രതിയുമായി പോയ ജീപ്പ് മറിഞ്ഞു, 2 പൊലീസുകാർക്ക് പരിക്ക്

കൊല്ലം:പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് 2 പൊലീസുകാർക്ക് പരിക്കേറ്റു. പത്തനാപുരം കടയ്കൽ പാലത്തിനു സമീപമാണ് പത്തനാപുരം പൊലീസ് സ്റ്റേഷന്റെ ജീപ്പ് മറിഞ്ഞത്. കനത്തമഴയിൽ നിയന്ത്രണം തെറ്റിയാണ് അപകടമെന്നു പറയുന്നു. നാട്ടുകാരും പൊലീസുകാരും ചേർന്ന് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്തെടുത്ത 5 വയസ്സുകാരിയോട് ലൈംഗികാതിക്രമം, വളർത്തച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: പാറശാലയിൽ ദത്തെടുത്ത 5 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 വയസ്സുകാരനായ വളർത്തച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടി അമ്മയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെ വൈദ്യ പരിശോധന നടത്തി. ഡോക്ടർ പീഡനം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന പതിനായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം : പതിനായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കനിയേരി അബ്ദുൾ ലത്തീഫ് മുഫിദാസിന്റെ മകൻ അജ്മൽ ഇർഫാനാണ് ( 23 ) അറസ്റ്റിലായത്. കർണാടകയിൽ നിന്ന് കാറിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തി ക്കൊണ്ടുവരികയായിരുന്നു .കാറും കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ.എസ്. ഐ. സദൻ, സി.പി.ഒ.മാരായ രജീഷ് കാട്ടാമ്പള്ളി , നിജിൻ കുമാർ, അനീഷ് എന്നിവർ ചേർന്നാണ് പുകയില ഉത്പന്നങ്ങളും പ്രതിയെയും പിടികൂടിയത്.

കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ദിനേശ വി അന്തരിച്ചു

കാസർകോട്: കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ദിനേശ വി (57 )അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം .പനിയെത്തുടർന്നു കുമ്പള ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്ധ പരിശോധനയിൽ ഡെങ്കി പനിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ബുധനാഴ്ച മംഗലാപുരത്തേക്ക് മാറ്റിയതെന്ന് പറയുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ വാമഞ്ചൂർ സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും .11 മണിക്ക് സംസ്കരിക്കും. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം നിരവധി സ്കൂളുകളിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു. ബങ്കര മഞ്ചേശ്വരം ബന്തടുക്ക , എടനീർ ഗവൺമെൻറ് സ്കൂളുകളിൽ ഹെഡ്മാസ്റ്റർ …

അഹമ്മദാബാദ് വിമാനാപകടം: തകർന്നു വീണ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി, അപകടകാരണം കണ്ടെത്താൻ നിർണായകം

അഹമ്മദാബാദ്: തകർന്നു വീണ എയർഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനം തകർന്നു വീണ ബിജെ മെഡിക്കൽ കോളജിന്റെ മേൽക്കൂരയിൽ നിന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഏറെ നിർണായകമാണ് ബ്ലാക് ബോക്സ്. നേരത്തേ വിമാനത്തിലെ ക്യാമറയിലെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ വീഡിയോ റെക്കോർഡറും കണ്ടെത്തിയിരുന്നു. ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് …

ഹെർണിയ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം; യുവാവ് മരിച്ചു

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ വീട്ടിൽ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി വെള്ളിയാഴ്ച രാവിലെയാണ് സിനീഷിന് അനസ്തേഷ്യ നൽകിയത്. തുടർന്ന് അനസ്തേഷ്യയിലെ അലർജിയുള്ള സിനീഷിന് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയതിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായി. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സിനീഷിന്റെ കുടുംബം അറിയിച്ചു.

കൺസെഷൻ യാത്രയുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയായി: ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനം

കോഴിക്കോട്: കൺസെഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒമ്പതം ക്ലാസ് വിദ്യാർഥിനിക്കു സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനം. കോഴിക്കോട് കൂടത്താഴി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്.ബസിൽ കയറിയ കുട്ടിയെ കണ്ടക്ടർ ഇറക്കിവിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബസിൽ നിന്നിറങ്ങിയ കുട്ടിയോടു സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ ബസിൽ തിരിച്ചു കയറാൻ ആവശ്യപ്പെട്ടു. എസ്ടി കാർഡ് കൈയ്യിലുണ്ടല്ലോയെന്നും കൺസെഷൻ അവകാശമാണെന്നും ടാക്സി ഡ്രൈവർ പറഞ്ഞു. ഇതു കേട്ട് ബസിൽ തിരിച്ചു കയറിയ കുട്ടിയെ കണ്ടക്ടർ …

സർക്കാർ ജോലിയും സ്വന്തം വീടും: കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വപ്നങ്ങൾ ബാക്കിയാക്കി രജിതയുടെ മടക്കം

പത്തനംതിട്ട: കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങൾ കൈപ്പാടകലെ നിൽക്കുമ്പോഴാണ് പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ചത്.ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രജിത ഒരു വർഷം മുൻപാണ് ലണ്ടനിലേക്കു ജോലിക്കായി പോയത്. രോഗബാധിതയായ അമ്മയുടെ ചികിത്സയും സ്വന്തമായി വീടെന്ന സ്വപ്നവും ഉൾപ്പെടെ സാക്ഷാത്കരിക്കാനായിരുന്നു ഇത്. വീടിന്റെ നിർമാണം അവസാന ഘട്ടത്തിൽ എത്തിച്ചിരുന്നു. ഇതിനിടെ സർക്കാർ ജോലിയും രജിതയ്ക്കു ലഭിച്ചു. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് 3 ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. ലണ്ടനിൽ …