പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണിവച്ച കർഷകൻ കസ്റ്റഡിയിൽ

ആലപ്പുഴ: താമരക്കുളത്ത് കാട്ടുപ്പന്നിക്കുള്ള കെണിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെണി വച്ച കർഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരക്കുളം കിഴക്കേമുറി പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ. പിള്ള (65) ആണ് മരിച്ചത്. വൈദ്യുത വേലി സ്ഥാപിച്ച കിഴക്കേമുറി ചരുവിളയിൽ ജോൺസണെ(61) നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 7.30ഓടെ കൊടുവര വയലിലാണ് അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ ജോൺസന്റെ കൃഷിസ്ഥലത്ത് മരിച്ചീനി സംരക്ഷിക്കാൻ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ശിവൻകുട്ടി ബോധരഹിതനായി കിടക്കുന്നതു ശ്രദ്ധയിൽപെട്ട അയൽവാസിയായ ശോഭയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page