കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ദിനേശ വി അന്തരിച്ചു

കാസർകോട്: കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ദിനേശ വി (57 )അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം .പനിയെത്തുടർന്നു കുമ്പള ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്ധ പരിശോധനയിൽ ഡെങ്കി പനിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ബുധനാഴ്ച മംഗലാപുരത്തേക്ക് മാറ്റിയതെന്ന് പറയുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ വാമഞ്ചൂർ സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും .11 മണിക്ക് സംസ്കരിക്കും. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം നിരവധി സ്കൂളുകളിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു. ബങ്കര മഞ്ചേശ്വരം ബന്തടുക്ക , എടനീർ ഗവൺമെൻറ് സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ആയിരുന്നു. എ. ഇ. ഒ. , ഡി.ഇ. ഒ എന്നീ നിലകളിലും പ്രവർത്തിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി കഴിഞ്ഞ മെയ് 31നാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. മഞ്ചേശ്വരം ഹൊസങ്കടി, അംഗസിപദവ്, ശാന്തിനഗർ സ്വദേശിയാണ് . പരേതരായ കുഞ്ഞിരാമ -അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലേഖ . മക്കൾ വിദ്യാർത്ഥികളായ ശ്രീഷ്മ, ദേവപ്രിയ, അഭിരാം. സഹോദരങ്ങൾ: അഹല്യ, ശീലാവതി .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page