ഹെർണിയ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം; യുവാവ് മരിച്ചു

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ വീട്ടിൽ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി വെള്ളിയാഴ്ച രാവിലെയാണ് സിനീഷിന് അനസ്തേഷ്യ നൽകിയത്. തുടർന്ന് അനസ്തേഷ്യയിലെ അലർജിയുള്ള സിനീഷിന് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയതിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായി. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സിനീഷിന്റെ കുടുംബം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page