പെരിയ, പുളിക്കാലില്‍ ആഡംബര കാര്‍ ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍; ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി, കാറിനകത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍
കാസര്‍കോട്: പെരിയ, പുളിക്കാലില്‍ റബ്ബര്‍ തോട്ടത്തിലൂടെ കടന്നു പോകുന്ന റോഡില്‍ ആഡംബര കാര്‍ ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍. മൂന്നു ദിവസം കഴിഞ്ഞിട്ടും കാര്‍ എടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം ബേക്കല്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി കാറിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. പുളിക്കാലിലെ റബ്ബര്‍ തോട്ടത്തിലൂടെ കടന്നു പോകുന്ന പഞ്ചായത്ത് റോഡിലാണ് വെള്ളനിറത്തിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന പോര്‍ഷെ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത്. പൂര്‍ണ്ണമായും അടച്ചിട്ട നിലയിലാണ് കാര്‍. അകത്തു സ്ത്രീകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള …