കാസര്‍കോട്: കുടുംബസമേതം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുമ്പളയിലെ നിത്യാനന്ദ വാച്ച് വര്‍ക്‌സ് ഉടമ കുഴഞ്ഞുവീണു മരിച്ചു. കുമ്പള, ദേവിനഗര്‍, ഗട്ടിസമാജം റോഡിലെ നിത്യനിലയത്തില്‍ നാഗപ്പഗെട്ടി (72)യാണ് മരിച്ചത്. വെള്ളിയാഴ്ച നാഗപ്പഗെട്ടിയും കുടുംബവും മാണില ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: പ്രസാദ്, പ്രതിമ, പ്രകാശ്, പ്രമിത. മരുമക്കള്‍: പൂജ, നഷ്മിത്, നിഥിന്‍. സഹോദരങ്ങള്‍: ദാമോദര ഗെട്ടി, ചന്ദ്രശേഖരഗെട്ടി.