നരഹത്യാശ്രമക്കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു

കാസര്‍കോട്: ബൈക്ക് തടഞ്ഞുനിര്‍ത്തി സ്വകാര്യബസ് ഡ്രൈവറെ അക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു. കുമ്പള, അടുക്ക, വീരനഗറിലെ ഗണേഷ്-രാജേശ്വരി ദമ്പതികളുടെ മകന്‍ വിഷ്ണു (25)വാണ് തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പത്തു ദിവസം മുമ്പാണ് ഇയാള്‍ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയിലായത്. ഒരു വര്‍ഷം മുമ്പ് ബന്തിയോട്-പെര്‍മുദെ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവര്‍ അബ്ദുല്‍ റഷീദ് എന്ന അച്ചുവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കയ്യാര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്ന കേസിലെ പ്രതിയാണ് വിഷ്ണു. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത നരഹത്യാശ്രമക്കേസില്‍ വിഷ്ണുവിനെ കൂടാതെ പഞ്ചത്തൊട്ടിയിലെ ചന്ദ്രന്‍, കയ്യാറിലെ ചന്തു എന്നിവരും പ്രതികളാണ്. വിഷ്ണുവിന്റെ മരണത്തില്‍ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ദാക്ഷായണിയാണ് വിഷ്ണുവിന്റെ ഭാര്യ. മക്കള്‍: ധന്‍വിത, ധന്‍വിത്. സഹോദരന്‍: രജിന്‍ കുമാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page