യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൂപ്പര്‍ഫാസ്റ്റായി മാറിയ തീവണ്ടികള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ കീശ കാലിയാകും; 15 രൂപയുടെ ടിക്കറ്റ് എടുക്കാന്‍ മറന്നാല്‍ പിഴയായി നല്‍കേണ്ടിവരിക 265 രൂപ
തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റായി മാറിയ തീവണ്ടികള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് കനത്ത പിഴ. 15 രൂപയുടെ ടിക്കറ്റ് എടുക്കാന്‍ മറന്നാല്‍ 265 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.250 രൂപയാണ് മിനിമം പിഴ. ഇതിന് പുറമേ ടിക്കറ്റ് തുകയും നല്‍കണം. യുടിഎസ്, റെയില്‍വണ്‍ തുടങ്ങിയ മൊബൈല്‍ ആപ്പുകള്‍ സജീവമായതോടെയാണ് യാത്രക്കാര്‍ക്ക് അബദ്ധം പറ്റുന്നത്. നേരത്തേ കൗണ്ടറുകളില്‍ നിന്ന് അണ്‍ റിസര്‍വ്ഡ് ടിക്കറ്റെടുത്തിരുന്ന അവസരത്തില്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളെക്കുറിച്ചുള്ള സൂചന റെയില്‍വേ ജീവനക്കാര്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാനുള്ള സൗകര്യം വന്നതോടെയാണ് …