തിരഞ്ഞെടുപ്പു പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടികളും ചെറുപാര്‍ട്ടികളും പ്രവര്‍ത്തകരും ജീവന്മരണ പോരാട്ടത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സംസ്ഥാനം കടുത്ത രാഷ്ട്രീയ ചൂടിലേക്കു തിരിഞ്ഞു.ഇടതു മുന്നണിക്കും സംസ്ഥാന ഭരണത്തിനുമെതിരെ പുകഞ്ഞു കൊണ്ടിരിക്കുന്ന നിരവധി ആരോപണങ്ങളെ ജനങ്ങള്‍ കൊള്ളുന്നോ, തള്ളുന്നോ എന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇടതു മുന്നണിയും ബി ജെ പിയും കച്ചമുറുക്കിക്കഴിഞ്ഞു. യു ഡി എഫില്‍ മുസ്ലീംലീഗ് തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്കു തയ്യാറെടുപ്പു പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസും ഒപ്പമുണ്ട്.അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഏകാഭിപ്രായം പല പാര്‍ട്ടികളിലും വഴിമുട്ടി നില്‍ക്കുകയാണ്. നിലവിലുള്ള പഞ്ചായത്തുകളിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിലും അധികാരം നിലനിറത്താനും …