കാസര്‍കോട്: മെത്തഫിറ്റമിന്‍ എന്ന മയക്കുമരുന്നുമായി രണ്ടു പേര്‍ ചെറുവത്തൂരില്‍ അറസ്റ്റില്‍. പടന്ന, വടക്കേപ്പുറത്തെ പി. കാസിം (22), മുഹമ്മദ് സിനാന്‍ (22) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ അധികചുമതലയുള്ള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും പിടികൂടിയത്. പ്രതികളില്‍ നിന്നു 0.2975 ഗ്രാം മാരക മയക്കുമരുന്നായ മെത്തഫിറ്റമിന്‍ പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.
എക്‌സൈസ് സംഘത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍ വി, നൗഷാദ് കെ, അജീഷ്, സി.ഇ.ഒ.മാരായ കെ. സതീശന്‍, അതല്‍, പി. സജീഷ് എന്നിവരും ഉണ്ടായിരുന്നു.
